Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ സ്കൂട്ടറുകൾക്കും...

ഇ സ്കൂട്ടറുകൾക്കും മൊപെഡുകൾക്കും പുതിയ നിയമം

text_fields
bookmark_border
ഇ സ്കൂട്ടറുകൾക്കും മൊപെഡുകൾക്കും പുതിയ നിയമം
cancel

ദുബൈ: നഗരത്തിലെ യുവാക്കളുടെ പ്രധാന യാത്രാമാർഗമായി മാറിക്കൊണ്ടിരിക്കുന്ന ഇ- സ്​കൂട്ടറുകൾക്കും ​മൊപെഡുകൾക്കുമായി ദുബൈ നിയമ നിർമാണത്തിനൊരുങ്ങുന്നു. അപകടങ്ങളൊഴിവാക്കാനും സൗകര്യം കൂടുതൽ മെച്ചപ്പെടുത്താനും എന്തൊക്കെ മാറ്റങ്ങളാണ്​ വേണ്ടതെന്ന്​ തീരുമാനിക്കുന്നതിന്​ ദുബൈ പൊലീസും ആർ.ടി.എയും ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്​ടോബർ മുതൽ ആർ.ടി.എയ​ുടെ നേതൃത്വത്തിൽ അഞ്ച്​ സ്​ഥലങ്ങളിൽ പരീക്ഷണാടിസ്​ഥാനത്തിൽ അവതരിപ്പിച്ച ഇ- സ്​കൂട്ടറ​ുകൾ​ വിജയകരമാണെന്ന വിലയിരുത്തലി​െൻറ അടിസ്​ഥാനത്തിലാണ്​ കർശന നിയമങ്ങളോടെ കൂടുതൽ മേഖലയിലേക്ക്​ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്​.

ജുമൈറ ലേക്ക് ടവേഴ്സ്, മുഹമ്മദ്​ ബിൻ റാശിദ്​ ബൊലേവാദ്​, ഇൻറർനെറ്റ്സിറ്റി, അൽ റിഗ്ഗ, മുറഖബാദ്, ഡിസംബർ സെക്കൻഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ അനുവദിക്കപ്പെട്ട പാതകളിലാണ് ഇപ്പോൾ ആർ.ടി.എയുടെ ഇ-സ്​കൂട്ടറുകൾ സർവീസ്​ നടത്തുന്നത്​. സമയത്തി​െൻറ അടിസ്​ഥാനത്തിൽ നിശ്​ചിത തുക നൽകി ഇവ ഉപയോഗിക്കാൻ കഴിയും. 800 ഇ-സ്​കൂട്ടറാണ്​ ഇറക്കിയിരിക്കുന്നത്​. 82 ശതമാനവും തൃപ്​തികരമാണെന്നാണ്​ വിലയിരുത്തൽ. ലണ്ടൻ, പാരീസ്​, ന്യൂയോർക്ക്​, ബെർലിൻ, സിംഗപൂർ തുടങ്ങി ഇ സ്​കൂട്ടർ ഉപയോഗിക്കുന്ന വിദേശ നഗരങ്ങളിലെ മാതൃകകൾ പരിശോധിച്ച ശേഷമായിരിക്കും നിയമനിർമാണം കൊണ്ടുവരുക. ഈവർഷം ഒക്ടോബറിൽ പരീക്ഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഉപഭോക്​താവ്​, ഇ-സ്​കൂട്ടർ, റോഡ്​, വാണിജ്യ സാധ്യത എന്നീ നാല്​ കാര്യങ്ങൾ വിലയിരുത്തിയാവും തുടർപദ്ധതികൾ ആവിഷ്​കരിക്കുക.

ഇതോടൊപ്പം മണിക്കൂറിൽ അമ്പത് കിലോമീറ്റർ വേഗതയിൽ കൂടുതൽ സഞ്ചരിക്കാത്ത മോപ്പെഡുകളുടെ ഉപയോഗം സംബന്ധിച്ചും ചർച്ച നടന്നു. ഇവയുടെ ഉപയോഗത്തിനായും നിയമം കൊണ്ടുവരും. മോപെഡുകളുടെ മോഡൽ, എഞ്ചിൻശേഷി തുടങ്ങിയവ അടിസ്​ഥാനമാക്കി ഏകീകൃത സംവിധാനം കൊണ്ടുവരാനും ആലോചിക്കുന്നു. യു.എസ്​, സ്​പെയിൻ, ഇറ്റലി, ഫ്രാൻസ്​ തുടങ്ങിയ രാജ്യങ്ങളിൽ മൊപെഡ്​ ഉപയോഗിക്കുന്നുണ്ട്​. ഈ രാജ്യങ്ങളിലെ ഉപയോഗ രീതിയും നിയമങ്ങളും പഠിക്കും. ഉപഭോക്​താവി​െൻറ വയസ്​, അനുവദനീയമായ വഴികൾ, എഞ്ചി​ൻ ശേഷി, രജിസ്​ട്രേഷൻ, ലൈസൻസിങ്​, വേഗപരിധി എന്നിവയെല്ലാം സംബന്ധിച്ച്​ തുടർചർച്ചകൾക്കും പഠനത്തിനും ശേഷമെ തീരുമാനമുണ്ടാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New law for e-scooters and mopeds
Next Story