Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ൻ​ത​ദ ശ​രീഅ...

മു​ൻ​ത​ദ ശ​രീഅ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തി​ര​ശ്ശീ​ല വീ​ഴും

text_fields
bookmark_border
മു​ൻ​ത​ദ ശ​രീഅ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തി​ര​ശ്ശീ​ല വീ​ഴും
cancel
camera_alt???????? ?????? ????????????????? ???????

ഷാ​ർ​ജ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്‌ അ​ൽ ഖാ​സി​മി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 19ാമ​ത് അ​ന്താ​രാ​ഷ്​​ട്ര ഇ​സ്​​ലാ​മി​ക്‌ കോ​ൺ​ ഫ​റ​ൻ​സ് വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും. മു​ൻ​ത​ദ അ​ൽ ഇ​സ്​​ലാ​മി ത​ല​വ​ൻ ഡോ. ​മാ​ജി​ദ് അ​ബ്​​ദു​ല്ല ബു​ഷു​ലൈ​ബി മ​റ്റു വി​വി​ധ സ​ർ​ക്കാ​ർ ഉ​ദ‍്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും. ഇ​സ്​​ലാ​മി​ക ശ​രീ​അ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത ച​ർ​ച്ച​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും കൊ​ണ്ട് കോ​ൺ​ഫ​റ​ൻ​സ് സ​ജീ​വ​മാ​യി​രു​ന്നു. അ​ൽ അ​സ്ഹ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​സ്​​ലാ​മി​ക് ഫ​ത്‌​വ ബോ​ർ​ഡ് മേ​ധാ​വി ഡോ. ​ഉ​സാ​മ ഹാ​ഷിം ഹ​ദീ​ദി, ഡോ. ​ഹി​ഷാം അ​ബ്​​ദു​ൽ അ​സീ​സ് അ​ലി, പ്ര​ഫ. ഖ​ലീ​ഫ ബാ​ബാ​ക​ർ, ഡോ. ​അ​ലി അ​ബ്​​ദു​ൽ അ​സീ​സ് സാ​യൂ​ർ, ഡോ. ​ഇ​യാ​ദ് അ​ൽ ഖു​ബൈ​സി, പ്ര​ശ​സ്ത ഖു​ർ​ആ​ൻ പ​ണ്ഡി​ത​ൻ ഡോ. ​അ​യ്മ​ൻ റു​ഷ്ദി സു​വൈ​ദ് തു​ട​ങ്ങി ലോ​ക​പ്ര​ശ​സ്ത പ​ണ്ഡി​ത​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കാ​ര​ന്തൂ​ർ ജാ​മി​അ മ​ർ​ക​സി​ലെ ശ​രീ​അ വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​റും പ്ര​മു​ഖ പ​ണ്ഡി​ത​നു​മാ​യ മു​ഹ​മ്മ​ദ്‌ അ​ബൂ​ബ​ക്ക​ർ കൗ​സ​ർ സ​ഖാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ര​ന്തൂ​ർ മ​ർ​ക​സ്, മ​ല​പ്പു​റം ജാ​മി​അ മ​അ്ദി​ൻ, ജാ​മി​അ സ​അ​ദി​യ്യ കാ​സ​ർ​ഗോ​ഡ്, ജാ​മി​അ അ​ൽ​മ​ഖ​ർ ക​ണ്ണൂ​ർ, സി​റാ​ജു​ൽ ഹു​ദാ കു​റ്റ‍്യാ​ടി, ജാ​മി​അ ഹ​സ​നി​യ്യ പാ​ല​ക്കാ​ട്‌, ഐ.​സി.​എ​സ് ദാ​റു​ൽ ഹി​കം മ​ഞ്ഞ​പ്പ​റ്റ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​രു​പ​ത് യു​വ പ​ണ്ഡി​ത പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​സ്​​ലാ​മി​ലെ സ​ഹി​ഷ്ണു​താ ആ​ശ​യ ത​ല​ങ്ങ​ൾ, പ്രാ​ചീ​ന സി​വി​ലൈ​സേ​ഷ​നു​ക​ൾ, ഇ​സ്​​ലാ​മും ബ​ഹു​സ്വ​ര​ത​യും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത സെ​മി​നാ​റു​ക​ളും സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു​വെ​ന്ന് മു​ൻ​ത​ദ ഇ​ന്ത്യ​ൻ കോ​ർ​ഡി​നേ​റ്റ​റും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​അ​ബ്​​ദു​ന്നാ​സി​ർ വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmunthadahasammelanam
News Summary - munthadaha-sammelanam-uae-gulf news
Next Story