Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചരിത്രപരമായ ജബൽ അലി...

ചരിത്രപരമായ ജബൽ അലി വില്ലേജ്​ ഓർമയാകുന്നു

text_fields
bookmark_border
ചരിത്രപരമായ ജബൽ അലി വില്ലേജ്​ ഓർമയാകുന്നു
cancel
camera_alt

പൊ​ളി​ച്ചു തുടങ്ങിയ ദു​ബൈ​യി​ലെ ജ​ബ​ൽ​അ​ലി വി​ല്ലേ​ജ്​ 

Listen to this Article

ദു​ബൈ: ദു​ബൈ​യി​ലെ പ​ഴ​ക്ക​മേ​റി​യ വി​ല്ലേ​ജു​ക​ളി​ലൊ​ന്നാ​യ ജ​ബ​ൽ​അ​ലി വി​ല്ലേ​ജ്​ പൊ​ളി​ക്കു​ന്നു. കെ​ട്ടി​ട​ങ്ങ​ൾ പ​ഴ​കി​യ​താ​ണ്​ പൊ​ളി​ച്ച്​ നീ​ക്കാ​ൻ കാ​ര​ണം. ഇ​വി​ടെ വൈ​കാ​തെ പു​തി​യ വി​​ല്ലേ​ജ്​ ഉ​യ​രും. 1970ക​ളി​​ൽ നി​ർ​മി​ച്ച 290 വീ​ടു​ക​ൾ​ക്ക്​ പ​ക​രം പു​തി​യ ടൗ​ൺ ഹൗ​സു​ക​ളും ആ​ഡം​ബ​ര വി​ല്ല​ക​ളും നി​ർ​മി​ക്കും. ജ​ബ​ൽ അ​ലി പോ​ർ​ട്ടി​ന്​ സ​മീ​പം ബ്രി​ട്ടീ​ഷ്, ഡ​ച്ച്​ ജീ​വ​ന​ക്കാ​ർ​ക്ക്​ താ​മ​സി​ക്കാ​നാ​ണ്​ ഇ​വി​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. പി​ന്നീ​ട്​ ഇ​വി​ടേ​ക്ക്​ മ​റ്റ്​ രാ​ജ്യ​ക്കാ​രും എ​ത്തി. പു​തി​യ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ പ്ലാ​ൻ മാ​ർ​ച്ചി​ൽ ഉ​ട​മ​സ്ഥ​രാ​യ ന​ഖീ​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. 3-4 ബെ​ഡ്​ റൂം ​അ​പ്പാ​ർ​ട്​​മെ​ന്‍റു​ക​ളും വ​ലി​യ വി​ല്ല​ക​ളും ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്ന്​ പ്ലാ​നി​ൽ പ​റ​യു​ന്നു.

പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​മ​സ​ക്കാ​ർ​ക്ക്​ 12 മാ​സം മു​മ്പ്​​ നോ​ട്ടി​സ്​ ന​ൽ​കി​യി​രു​ന്നു. ഒ​ക്​​ടോ​ബ​റി​ൽ അ​വ​സാ​നി​ക്കു​ന്ന വാ​ട​ക ക​രാ​റി​ൽ പ​ല താ​മ​സ​ക്കാ​രും ഒ​പ്പു​വെ​ച്ചെ​ങ്കി​ലും പൊ​ളി​ക്ക​ലും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ത​ങ്ങ​ളു​ടെ ജീ​വി​തം ദു​ഷ്ക​ര​മാ​ക്കി​യെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. എ​ല്ലാ​വ​രും ഒ​ഴി​വാ​യ​ശേ​ഷ​മേ പൊ​ളി​ക്ക​ൽ ആ​രം​ഭി​ക്കൂ എ​ന്നാ​ണ്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന്​ മു​മ്പേ പൊ​ളി​ക്ക​ൽ തു​ട​ങ്ങി. ഇ​തോ​ടെ പാ​മ്പും എ​ലി​യും പ്ര​ദേ​ശ​ത്ത്​ വി​ഹ​രി​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​നെ​തി​രെ താ​മ​സ​ക്കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

Show Full Article
TAGS:Jebel Ali Village Dubai demolished 
News Summary - Jebel Ali Village, one of the oldest villages in Dubai, is being demolished
Next Story