Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി പ്ര​ശ്​​ന​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ കോ​ൺ​സു​ലേ​റ്റി​ൽ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം

text_fields
bookmark_border
പ്ര​വാ​സി പ്ര​ശ്​​ന​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ കോ​ൺ​സു​ലേ​റ്റി​ൽ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം
cancel
camera_alt

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന സം​ഘ​ട​ന​ക​ളു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം

ദു​ബൈ: പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ ദു​ൈ​ബ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ സം​ഘ​ട​ന​ക​ളു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം. കോ​ൺ​സ​ൽ ജ​ന​റ​ൽ (സി.​ജി) അ​മ​ൻ പു​രി​യാ​ണ്​ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ച​ത്. ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നു​വെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളെ പോ​സി​റ്റി​വാ​യി കാ​ണു​ന്നു​വെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും അ​മ​ൻ പു​രി പ​റ​ഞ്ഞു.

വി​സി​റ്റ്​ വി​സ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്​ യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പു​ത്തൂ​ർ റ​ഹ്​​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ.​ഇ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​യ​തി​നാ​ൽ ഇ​ട​പെ​ടു​ന്ന​തി​ന്​​ പ​രി​മി​തി​ക​ളു​ണ്ടെ​ന്നും അ​തി​നു​ള്ളി​ൽ​നി​ന്ന്​ ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​മെ​ന്നും സി.​ജി മ​റു​പ​ടി ന​ൽ​കി. കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യം ന​ൽ​ക​ണം, ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കാ​ൻ കോ​ൺ​സു​ലേ​റ്റ്​ ഇ​ട​പെ​ട്ട്​ സൗ​ക​ര്യ​മൊ​രു​ക്ക​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളും പു​ത്തൂ​ർ റ​ഹ്​​മാ​ൻ ഉ​ന്ന​യി​ച്ചു.

നാ​ട്ടി​ൽ​നി​ന്ന്​ മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​യ​വ​രു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​രു​ടെ​യും വി​സ കാ​ലാ​വ​ധി ക​ഴി​യാ​റാ​യി. ഇ​ത്ത​ര​ക്കാ​രു​ടെ വി​സ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണം. വി​സ ത​ട്ടി​പ്പി​നി​ര​യാ​യി ദു​ബൈ​യി​ൽ കു​ടു​ങ്ങി​യ ന​ഴ്​​സു​മാ​ർ​ക്ക്​ സ​ഹാ​യം ചെ​യ്യ​ണം. ബി​ല്ല​ട​ക്കാ​ൻ ക​ഴി​യാ​തെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ നാ​ട്ടി​ലേ​ക്ക്​ ക​യ​റ്റി അ​യ​ക്കാ​ൻ സ​ഹാ​യി​ക്ക​ണം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​സു​​ൽ ജ​ന​റ​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും ഇ.​പി. ജോ​ൺ​സ​ൺ പ​റ​ഞ്ഞു. വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്ക​ണം, മൃ​ത​ദേ​ഹം ക​യ​റ്റി അ​യ​ക്കു​ന്ന​ത്​ സൗ​ജ​ന്യ​മാ​ക്ക​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സം​ഘ​ട​ന​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഉ​ന്ന​യി​ച്ചു.

നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ അ​റി​യാ​മെ​ന്നും ഈ ​വി​ഷ​യം യു.​എ.​ഇ വി​ദേ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മ​ൻ പു​രി പ​റ​ഞ്ഞു. അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​നം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച എ​ല്ലാ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യം എ​ത്തി​ക്കാ​ൻ കോ​ൺ​സു​ലേ​റ്റി​ന്​ പ​രി​മി​തി​ക​ളു​ണ്ട്. വി​ഷ​യം കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ​ദ്ധ​തി ത​യാ​റാ​ക്കും. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യം ചെ​യ്യും. ആ​രൊ​ക്കെ​യാ​ണ്​ യോ​ഗ്യ​രാ​യ​വ​ർ എ​ന്നു​റ​പ്പാ​ക്കാ​ൻ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും സി.​ജി പ​റ​ഞ്ഞു.

കെ.​എം.​സി.​സി​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​ൻ​വ​ർ ന​ഹ, നി​സാ​ർ ത​ള​ങ്ക​ര, ഇ​ബ്രാ​ഹിം ഖ​ലീ​ൽ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി, ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി, ഇ​ൻ​കാ​സി​െൻറ​യും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െൻറ​യും പ്ര​തി​നി​ധി​യാ​യി അ​ഡ്വ. വൈ.​എ. റ​ഹീം, ക​ൽ​ബ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െൻറ അ​ബൂ​ബ​ക്ക​ർ, അ​ജ്​​മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, ഫു​ജൈ​റ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, ഐ.​പി.​എ​ഫ്, ത​മി​ഴ്​ സം​ഘം പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian organizationsimmigration issues meeting
Next Story