Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ സന്ദർശക വിസ...

യു.എ.ഇയിൽ സന്ദർശക വിസ മാറണമെങ്കിൽ രാജ്യം വിടണം

text_fields
bookmark_border
യു.എ.ഇയിൽ സന്ദർശക വിസ മാറണമെങ്കിൽ രാജ്യം വിടണം
cancel

ദുബൈ: യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന്​ തന്നെ വിസ മാറാമെന്ന നിയമം ഒഴിവാക്കുന്നു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ്​ നിർദേശം പ്രാബല്യത്തിൽ വന്നത്​. ഇതോടെ​ വിസ പുതുക്കണമെങ്കിലോ മറ്റ്​ വിസയിലേക്ക്​ മാറണമെങ്കിലോ രാജ്യം വിടണം (എക്സിറ്റ്​ അടിക്കണം). ദുബൈയിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല.

വിസിറ്റ്​ വിസയിലുള്ളവർ യു.എ.ഇയിൽ നിന്നുകൊണ്ട്​ തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത്​ പ്രവാസികൾ അടക്കമുള്ളവർക്ക്​ ഏറെ ഉപകാരപ്രദമായിരുന്നു. ഈ സംവിധാനം ഒഴിവാക്കുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന്​ പുറത്തുപോയി എക്സിറ്റ്​ അടിച്ച്​ തിരികെയെത്തി വിസ പുതുക്കേണ്ടി വരും. ഒമാനിൽ പോയി എക്സിറ്റ്​ അടിച്ച ശേഷം തിരിച്ചെത്തുകയാണ്​ പ്രവാസികൾ ചെയ്യുന്നത്​. ദുബൈയുടെ വിസിറ്റ്​ വിസയുള്ളവർക്ക്​ ഇവിടെ നിന്നുകൊണ്ട്​ തന്നെ വിസ പുതുക്കാം. എന്നാൽ, 2000 ദിർഹമിന്​ മുകളിൽ ചെലവാകും.

കോവിഡ്​ കാലത്തിന്​ മുൻപും വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമായിരുന്നു. എന്നാൽ, കോവിഡ്​ എത്തിയതോടെ ഈ നിയമത്തിൽ ഇളവ്​ നൽകിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ നിയമം നടപ്പാക്കുകയാണ്​. അതേസമയം, താമസ വിസക്കാർക്ക്​ ഇത്​ ബാധകമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae visa
News Summary - If you want to change your visitor visa in the UAE, you have to leave the country
Next Story