Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡെൽമ സ്ട്രീറ്റിന്​ ...

ഡെൽമ സ്ട്രീറ്റിന്​ പുതിയ പേര്​

text_fields
bookmark_border
ഡെൽമ സ്ട്രീറ്റിന്​  പുതിയ പേര്​
cancel
Listen to this Article

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ ഡെ​ൽ​മ സ്ട്രീ​റ്റി​ന്‍റെ പേ​ര് സ​ഈ​ദ് ബി​ൻ അ​ഹ്​​മ​ദ് അ​ൽ ഉ​തൈ​ബ സ്ട്രീ​റ്റ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ഇ​മാ​റാ​ത്തി ക​വി​യും അ​ബൂ​ദ​ബി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ മു​ൻ ചെ​യ​ർ​മാ​നു​മാ​യ സ​ഈ​ദ് ബി​ൻ അ​ഹ്​​മ​ദ് അ​ൽ ഉ​തൈ​ബ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പേ​ര് തെ​രു​വി​ന് ന​ൽ​കി​യ​ത്.

യു.​എ.​ഇ പ്ര​സി​ഡ​ന്‍റും അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​ടെ കോ​ട​തി ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​​ഗ​വു​മാ​യ ശൈ​ഖ് ത്വ​യ്യി​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ് യാ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

തെ​രു​വ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​​ഗ​വു​മാ​യ ഡോ. ​മു​ഖീ​ർ ഖ​മീ​സ് അ​ൽ ഖൈ​ലി, മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് ചെ​യ​ർ​മാ​ൻ ഫ​ലാ​ഹ് അ​ൽ അ​ഹ്ബാ​ബി എ​ന്നി​വ​രും സ​ഈ​ദ് ബി​ൻ അ​ഹ്മ​ദ് അ​ൽ ഉ​തൈ​ബ​യു​ടെ കു​ടും​ബാം​​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

1916ലാ​ണ് അ​ബൂ​ദ​ബി​യി​ലെ അ​ൽ ദ​ഹ​റി​ൽ അ​ൽ ഉ​തൈ​ബ ജ​നി​ച്ച​ത്. പ​വി​ഴ വ്യാ​പാ​രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​ബ​ന്ധം പു​ല​ർ​ത്തി.

1971ലാ​ണ് അ​ദ്ദേ​ഹം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ചെ​യ​ർ​മാ​നാ​വു​ന്ന​ത്. വ്യാ​പാ​ര​ത്തി​നൊ​പ്പം ​ഗ്രാ​മ്യ​ഭാ​ഷ​യി​ലു​ള്ള ക​വി​താ​ര​ച​ന​യി​ലും അ​ദ്ദേ​ഹം അ​​ഗ്ര​​ഗ​ണ്യ​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delma StreetAbuddhabi
News Summary - Delma Street has a new name
Next Story