Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightക്രിക്കറ്റ്​ വളർത്താൻ...

ക്രിക്കറ്റ്​ വളർത്താൻ എം.എസ്​. ധോണി അക്കാദമി ദുബൈയിലേക്ക്​

text_fields
bookmark_border
ക്രിക്കറ്റ്​ വളർത്താൻ എം.എസ്​. ധോണി അക്കാദമി ദുബൈയിലേക്ക്​
cancel
camera_alt

എം.എസ്​. ധോണി അക്കാദമിയുമായി ചേർന്ന്​ നടത്തുന്ന പരിശീലനക്കളരിയുടെ ലോഞ്ചിങ്

ദുബൈ: ഐ.പി.എല്ലിന്​ പിന്നാലെ യു.എ.ഇയിൽ കൂടുതൽ ക്രിക്കറ്റ്​ പരീക്ഷണങ്ങളുമായി ഇന്ത്യ. കുട്ടികളിൽ ക്രിക്കറ്റ്​ വളർത്താൻ ലക്ഷ്യമിട്ട്​ ഇന്ത്യയിലെ എം.എസ്​. ധോണി അക്കാദമി ദുബൈയിൽ പരിശീലനക്കളരി തുടങ്ങി. ദുബൈയിലെ ക്രിക്കറ്റ്​ പരിശീലകരായ ക്രിക്കറ്റ്​സ്​ സ്​പെറോ അക്കാദമിയുമായി ചേർന്നാണ്​ അഞ്ച്​ വയസ്സിനും 19 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി പരിശീലനം നൽകുന്നത്​. അക്കാദമിയുടെ ലോഞ്ചിങ്​ ശനിയാഴ്​ച ദുബൈയിൽ നടന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരം ഡാരിൽ കള്ളിനനാണ്​ എം.എസ്​. ധോണി അക്കാദമി ഡയറക്​ട​ർ ഓഫ്​ കോച്ചിങ്​. ഊദ്​ മേത്തയിലാണ്​ അക്കാദമി. രജിസ്​ട്രേഷൻ തുടങ്ങി.

ധോണിയുടെ വഴികളാണ്​ തങ്ങളും സ്വീകരിക്കുന്നതെന്ന്​ കള്ളിനൻ പറഞ്ഞു. നേതൃപാടവം, നിപുണത, മാനസിക വികസനം എന്നിവയാണ്​ ഇതിൽ പ്രധാനം. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കും പരിശീലനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ്​ സ്​​​െപറോയുടെയും ധോണി അക്കാദമിയുടെയും സഹകരണത്തോടെ ദുബൈയിലെ എല്ലാ ക്രിക്കറ്റ്​ താരങ്ങളിലേക്കും കൂടുതൽ പരിശീലനം എത്തിക്കാനും ലക്ഷ്യമിടുന്നു. അഞ്ച്​ വർഷം മുമ്പ്​​ മുതിർന്ന താരങ്ങളുടെ നേതൃത്വത്തിലാണ്​ സ്​പെറോ അക്കാദമി സ്​ഥാപിച്ചത്​.

ആയിരത്തിലധികം കുട്ടികളെ ഇതിനകം പരിശീലിപ്പിച്ചിട്ടുണ്ട്​. ഐ.സി.സി സർട്ടിഫൈഡ്​ കോച്ചുകളുടെ സേവനവും അക്കാദമിയിൽ ലഭ്യമാണ്​. ധോണി അക്കാദമിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ ​ക്രിക്കറ്റ്​ സ്​പെറോ അക്കാദമി എം.ഡി മുഹമ്മദ്​ ഇസ്​മയിൽ പറഞ്ഞു. 2014ൽ സ്​ഥാപിച്ച ആർക്ക സ്​പോർട്സും ഇതുമായി സഹകരിക്കുന്നു. ഉപദേഷ്​ടാവായ ധോണിയുടെ ജീവിതവും കളികളും കൂട്ടിയിണക്കിയാണ്​ പരിശീലനം. കളിക്ക്​ പുറമെ മത്സരദിവസത്തെ ദിനചര്യകൾ, മനക്കരുത്ത്​ നേടാനുള്ള പരിശീലനം, നേതൃപാടവ ക്ലാസുകൾ എന്നിവയും നൽകുന്നു. സ്​ഥാപനത്തി​െൻറ വെബ്​സൈറ്റ്​ ലോഞ്ചിങ്ങും നടന്നു. വിഡിയോ സന്ദേശത്തിലൂടെ ധോണി ആശംസ നേർന്നു.

ലോഞ്ചിങ്​ ചടങ്ങിൽ കമ​േൻററ്ററും ഐ.പി.എൽ പാനൽ ചർച്ചകളുടെ ഭാഗവുമായിരുന്ന അർജാൻ സിങ്​ അവതാരകനായി. ആർക്ക സ്​പോർട്​സ്​ എം.ഡി മിഹിർ ദിവാകർ, എം.എസ്​ ധോണി ക്രിക്കറ്റ്​ അക്കാദമി അസോസിയറ്റ്​ ഡയറക്​ട​ർ ഓഫ്​ കോച്ചിങ്​ സത്രജിത്​ ലാഹരി, ക്രിക്കറ്റ്​ സ്​പെറോ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ നിഥിൻ മേനോൻ, ദുബൈ ​ക്രിക്കറ്റ്​ കൗൺസിൽ വർക്കിങ്​ കമ്മിറ്റി മെംബർ സന്ദീപ്​ റെയ്​ന തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story