Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബുർജ്​ ഖലീഫ ലോകത്തെ...

ബുർജ്​ ഖലീഫ ലോകത്തെ ഏറ്റവും പ്രശസ്ത കെട്ടിടം

text_fields
bookmark_border
ബുർജ്​ ഖലീഫ ലോകത്തെ ഏറ്റവും പ്രശസ്ത കെട്ടിടം
cancel
Listen to this Article

ദുബൈ: ലോകത്ത്​ ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ദുബൈയുടെ അഭിമാന സ്തംഭമായ ബുർജ്​ ഖലീഫക്ക്​. ഗൂഗ്​ൾ സ്​ട്രീറ്റ്​ വ്യൂ പുറത്തുവിട്ട പട്ടികയിലാണ്​ ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ ജനകീയത വെളിപ്പെട്ടത്​. ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശനത്തിനായി അന്വേഷിക്കുന്ന പട്ടികയിൽ ഈഫൽ ടവറും താജ്​ മഹലുമാണ്​ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്​.

ഗൂഗ്​ൾ സ്​ട്രീറ്റ്​ വ്യൂ ആരംഭിച്ച്​ 15വർഷമാകുന്നതിന്‍റെ ഭാഗമായാണ്​ കണക്കുകൾ പുറത്തുവിട്ടത്​. വാർഷികാഘോഷത്തിന്‍റെ ഭാഗമായി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്​. ഗൂഗ്​ൾ കാമറകൾ പകർത്തിയ പഴകാല ചിത്രങ്ങൾ കൂടി കാണാൻ അവസരമൊരുക്കുന്ന ഫീച്ചറാണ്​ പുതുതായി അവതരിപ്പിച്ചിട്ടുള്ളത്​.

സ്​ട്രീറ്റ്​ വ്യൂവിൽ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത്​ ഇന്തോനേഷ്യയാണ്​. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയാണ്​ ഏറ്റവും കൂടുതൽ പേർ സെർച്​ ചെയ്ത നഗരം.

ആകെ 220 ബില്യൺ ചിത്രങ്ങൾ ശേഖരിച്ചതായും സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, മിയാമി എന്നിവയുൾപ്പെടെയുള്ള നഗരങ്ങളുടെ ആദ്യ ചിത്രങ്ങൾ പുറത്തിറങ്ങിയതുമുതൽ ഇതിനകം 10 ദശലക്ഷം മൈലുകൾ സഞ്ചരിച്ചതായും​ സ്​ട്രീറ്റ്​ വ്യൂ ബ്ലോഗ് പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്​. അതേസമയം സ്വകാര്യതയുടെ പേരിൽ തുടക്കകാലം മുതൽ നിരവധി വിമർശനങ്ങളും സംവിധാനം നേരിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burj khalifa
News Summary - Burj Khalifa is the most famous building in the world
Next Story