Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മി​ക​വി​ന്‍റെ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു

text_fields
bookmark_border
സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മി​ക​വി​ന്‍റെ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു
cancel
camera_alt

ദു​ബൈ ഗ​വ​ൺ​മെ​ന്‍റ്​ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ്​

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​ഖ്യാ​പി​ച്ച ദു​ബൈ ഗ​വ​ൺ​മെ​ന്‍റ്​ എ​ക്സ​ല​ൻ​സ്​ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ദു​ബൈ എ​ക്സ​ല​ൻ​സ്​ പ്രോ​ഗ്രാം 2024ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. 12 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും എ​ട്ട്​ ഉ​ദ്യോ​ഗ​സ്ഥ​രും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. 30 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ണ്​ 12 സ്ഥാ​പ​ന​ങ്ങ​ളെ പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ട്ട്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ദു​ബൈ എ​ക്സ​ല​ൻ​സ്​ മെ​ഡ​ലു​ക​ളാ​ണ്​ സ​മ്മാ​നി​ച്ച​ത്. സ​ർ​ക്കാ​ർ സ്ഥാ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മി​ക​വ്​ വി​ല​യി​രു​ത്താ​നാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ദു​ബൈ എ​ക്​​സി​ക്യൂ​ട്ടി​വ്​ ​കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം സ​മ​ഗ്ര മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​നം, ഭാ​വി​യി​ൽ പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ കാ​ണി​ച്ച സ​ന്ന​ദ്ധ​ത, മാ​നു​ഷി​ക ക​ഴി​വു​ക​ളു​ടെ വി​ക​സ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്ന്​ ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ മി​ക​വ്​ നി​ർ​ണ​യി​ച്ച​ത്. ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ), ദു​ബൈ പൊ​ലീ​സ്, റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ), ദു​ബൈ ക​സ്റ്റം​സ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ റ​സി​ഡ​ൻ​സ്​ ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ എ​ലൈ​റ്റ്​ ലെ​വ​ൽ അ​വാ​ർ​ഡ്. 600 പോ​യ​ന്‍റോ അ​​തി​ല​ധി​ക​മോ നേ​ടി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണി​ത്. 450 പോ​യ​ന്‍റ്​ നേ​ടി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡ്.

മി​ക​ച്ച സ​ർ​ക്കാ​ർ സം​യു​ക്ത സം​രം​ഭം, ഫ്യൂ​ച്ച​ർ-​റെ​ഡി എ​ന്‍റി​റ്റി, എ​ന്‍റി​റ്റി ഇ​ൻ ഡി​ജി​റ്റ​ൽ എ​നേ​ബി​ൾ​മെ​ന്‍റ്​ എ​ന്നി​വ​യു​ൾ​പ്പെ​ടെ മൂ​ന്ന് പു​തി​യ സം​ഘ​ട​ന വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​വാ​ർ​ഡു​ക​ളു​ടെ 2024 പ​തി​പ്പി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദു​ബൈ എ​ക്​​സി​ക്യൂ​ട്ടി​വ്​ ​കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ദു​ബൈ​യു​ടെ ആ​ദ്യ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai excellence award
News Summary - Award of Excellence to Government Institutions and Employers Nichu
Next Story