അൽഐൻ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
text_fieldsഅൽഐൻ: യുനൈറ്റഡ് ബാഡ്മിന്റൺ ക്ലബ് അൽഐനിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ സ്പോർട്സ് സെക്രട്ടറി ബെന്നി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അസി. സ്പോർട്സ് സെക്രട്ടറി ഡോ. ഷാഹുൽ ഹമീദ് ആശംസ നേർന്നു. അരുൺ-മുരളി ടീം ഒന്നാം സ്ഥാനവും വിനോദ് - സീഷാൻ ടീം രണ്ടാം സ്ഥാനവും ദിൽഷാദ് - ബിജോ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി നിർവഹിച്ചു. നെറ്റ് ആൻഡ് നെറ്റ് സൊല്യൂഷൻസ് അബൂദബി, കെ.എം ട്രേഡിങ് അൽഐൻ, അജ്മീർ ജനറൽ മെയിന്റനൻസ് അൽഐൻ, അജ്വ റസ്റ്റാറന്റ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് ഒരുക്കിയത്.
ചടങ്ങിൽ യുനൈറ്റഡ് ബാഡ്മിന്റൺ ക്ലബ് അൽഐൻ മെംബർമാരായ ത്വയ്യിബ്, മുജീബ്, മുബീൻ, അനസ് ഫിറോസ്, സിറാജ്, നസീബ്, മൻസൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.