Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിർമിത ബുദ്ധിയിൽ...

നിർമിത ബുദ്ധിയിൽ മുന്നേറ്റം; ദുബൈ ഭാവിയുടെ സിലിക്കൺ വാലി

text_fields
bookmark_border
dubai
cancel
camera_alt

നിർമിത ബുദ്ധി സംബന്ധിച്ച്​ ഫ്യൂചർ മ്യൂസിയത്തിൽ നടന്ന ഉച്ചകോടിയുടെ വേദി

ദുബൈ: നവസാ​ങ്കേതിക വിദ്യയുടെ ആസ്ഥാനമായ സിലിക്കൺ വാലി പോലെ ഭാവിയിൽ ദുബൈ മാറുമെന്ന്​ പ്രവചിച്ച്​ വിദഗ്​ധർ. നിർമിത ബുദ്ധി അടക്കമുള്ള വിവിധ രംഗങ്ങളിൽ എമിറേറ്റ്​ കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തിയാണ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ദുബൈയുടെ മുന്നേറ്റത്തെ പ്രവചിക്കുന്നത്​. മ്യൂസിയം ഓഫ്​ ഫ്യൂചറിൽ നടന്ന ‘മെഷീൻസ്​ കാൻ സീ 2023’ ഉച്ചകോടിയിലാണ്​ പ്രമുഖർ അഭിപ്രായപ്പെട്ടത്​.

യു.എ.ഇയിലെ നിർമിതബുദ്ധിയുടെ ഭാവി സംബന്ധിച്ച്​ സംസാരിച്ച വിദഗ്​ധർ, ദുബൈയും രാജ്യവും ഏറ്റവും നൂതനമായ സാ​ങ്കേതിക വിദ്യകളുടെ ഹബ്ബായി തീരുകയാണെന്ന്​ വ്യക്​തമാക്കി. പൊതുമേഖലയിലെ നയരൂപീകരണത്തിന്​ നേതൃത്വം നൽകുന്നവർ, ബിസിനസ്​ മേധാവികൾ, അക്കാദമിക്​ വിദഗ്​ധർ എന്നിവരാണ്​ ഉച്ചകോടിയിൽ പ​ങ്കെടുത്തത്​. ദുബൈയിൽ ഏറ്റവും പുതിയ സാ​ങ്കേതിക വിദ്യകൾക്ക്​ ഏറ്റവും യോജിച്ച അന്തരീക്ഷമാണ്​ നിലവിലുള്ളതെന്ന്​ സമ്മിറ്റിനെറ സംഘാടകരായ ‘പോളിനോം’ സ്ഥാപകനും ഡയറക്ടറുമായ അലക്സാണ്ടർ ഗനിം പറഞ്ഞു. പുതിയ ലോകത്തിന്‍റെ സാധ്യതകൾ ചർച്ച ചെയ്യുന്ന ഉച്ചകോടിക്ക്​ നഗരം വേദിയാക്കാനുള്ള കാരണവും ഇതുതന്നെയാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ നഗരങ്ങളും അടുത്ത സിലിക്കൺ വാലിയാകാനുള്ള മൽസരത്തിലാണെന്നും അതിന്​ അനുയോജ്യമായ പ്രതിഭകളും മൂലധനവും സജീവമായ സ്വകാര്യ മേഖലയും നിലവിലുള്ള സ്ഥലമാണ്​ ദുബൈയെന്നും ദുബൈ ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ടിന്‍റെ സി.ഇ.ഒ ശരീഫ്​ അൽ ബദാവി പറഞ്ഞു. സിലിക്കൺ വാലിക്ക് സമാനമായ ഒരു വിജയകരമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വാണിജ്യവത്കരിക്കണം. സർക്കാർ, അക്കാദമിക്, കോർപ്പറേറ്റുകൾ എന്നിവയും നവീകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഏകദിന ഉച്ചകോടി സംഘടിപ്പിച്ചത്. യു.എ.ഇ വിവിധ സാ​ങ്കേതിക മേഖലക്ക്​ നൽകുന്ന പ്രധാന്യത്തെ പ്രസംഗകർ എടുത്തുപറഞ്ഞു. ആർടിഫിഷ്യൽ ഇന്‍റലിജൻസിന്​ മന്ത്രാലയമുള്ള ഏക രാജ്യം എന്ന പ്രത്യേകത യു.എ.ഇക്കുണ്ട്​. എ.ഐ സാങ്കേതികവിദ്യയുടെ പുരോഗതിയെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവായാണിത്​ വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiArtificial Intelligence
News Summary - Advances in Artificial Intelligence; Dubai is the Silicon Valley of the future
Next Story