HOME GULF NEWS U.A.E

ലൂവർ അബൂദബി മ്യൂസിയം  രണ്ടാം വർഷത്തിലേക്ക് 
ടി.​എ. അ​ബ്​​ദു​ൽ സ​മ​ദ് - 12, NOV 2019 - 09:28 AM

ഇ​തു​വ​രെ സ​ന്ദ​ർ​ശി​ച്ച​ത് 20 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ
ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​ൽ​നി​ന്ന്

അ​ബൂ​ദ​ബി: ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യം ഈ ​മാ​സം ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി. ഇ​തി​ന​കം 20 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ത്തി​യ​താ​യി മ്യൂ​സി​യം ഔ​ദ്യോ​ഗി​ക വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വെ​ളി​പ്പെ​ടു​ത്തി. പ്ര​ധാ​ന നേ​ട്ട​ങ്ങ​ളും പു​തി​യ പ്രോ​ഗ്രാ​മു​ക​ളും പു​തി​യ ക​ലാ​സൃ​ഷ്്ടി​ക​ളു​മാ​യാ​ണ് ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. അ​റ​ബ് ലോ​ക​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ മ്യൂ​സി​യ​മാ​ണി​ത്. ലോ​ക​ത്തി​നൊ​രു സാം​സ്‌​കാ​രി​ക സ​മ്മാ​ന​മാ​യാ​ണ് ഈ ​മ്യൂ​സി​യം ആ​രം​ഭി​ച്ച​തെ​ന്നും ഒ​രു സാ​ർ​വ​ത്രി​ക മ്യൂ​സി​യം എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ഈ ​മ്യൂ​സി​യ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക വ​കു​പ്പ് ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, ടൂ​റി​സം വ​കു​പ്പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഖ​ലീ​ഫ അ​ൽ മു​ബാ​റ​ക് അ​റി​യി​ച്ചു.

ലോ​ക​ത്തി​െൻറ എ​ല്ലാ കോ​ണു​ക​ളി​ൽ​നി​ന്നു​മു​ള്ള അ​വി​ശ്വ​സ​നീ​യ​മാ​യ ക​ലാ​സൃ​ഷ്്ടി​ക​ളു​ടെ ശേ​ഖ​രം വി​ന്യ​സി​ച്ച​തു​വ​ഴി മ​നു​ഷ്യ​രാ​ശി​യു​ടെ ഒ​രു വൈ​ജ്ഞാ​നി​ക​കേ​ന്ദ്ര​വും സാം​സ്‌​കാ​രി​ക​കേ​ന്ദ്ര​വു​മാ​ണി​ത്. വി​പു​ല​മാ​യ സാം​സ്‌​കാ​രി​ക കൈ​മാ​റ്റ​ത്തോ​ടൊ​പ്പം സാ​മൂ​ഹി​ക ഇ​ട​പ​ഴ​ക​ലി​നും പു​രോ​ഗ​മ​ന ക​ലാ​സാം​സ്‌​കാ​രി​ക സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​മു​ള്ള ഇ​ട​മെ​ന്ന നി​ല​യി​ലും ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​െൻറ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്ന് മ്യൂ​സി​യം ഡ​യ​റ​ക്ട​ർ മാ​നു​വ​ൽ റ​ബേ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി. മ്യൂ​സി​യ​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തി​നു​ത​കു​ന്ന ക​ലാ​സൃ​ഷ്്ടി​ക​ളു​ടെ ശേ​ഖ​രം ഏ​റ്റെ​ടു​ക്ക​ൽ മു​ത​ൽ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടി​യ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വ​രെ ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം കാ​ഴ്ച​വെ​ക്കാ​നാ​യി.  

സ​മൂ​ഹ​ത്തി​ലും നാ​ഗ​രി​ക​ത​യി​ലു​മു​ള്ള മാ​റ്റ​ങ്ങ​ളു​ടെ പ്ര​ക​ട​ന​മാ​യി സം​സ്‌​കാ​ര​വും സ​ർ​ഗാ​ത്മ​ക​ത​യും എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന​തി​നെ​ക്കു​റി​ച്ച് വെ​ളി​ച്ചം വീ​ശു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 10,000 വ​ർ​ഷ​ത്തെ ആ​ഡം​ബ​ര കാ​ഴ്ച​ക​ൾ ലോ​ക​ത്തി​ലെ ആ​ഡം​ബ​ര ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ സ​മ​ഗ്ര പ്ര​ദ​ർ​ശ​ന​മാ​ണ്.