വിനോദ നഗരങ്ങൾക്ക് വ്യവസ്ഥകൾ ശരിയാക്കാൻ ജൂലൈ 13 വരെ സമയം
text_fieldsറിയാദ്: വിനോദ നഗരങ്ങൾക്ക് അവയുടെ വ്യവസ്ഥകൾ ശരിയാക്കാൻ 2024 ജൂലൈ 13 വരെ സമയമനുവദിച്ചു. വിനോദ സ്ഥാപനങ്ങൾ പൊതുവിനോദ അതോറിറ്റി പുറപ്പെടുവിച്ച നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും നിശ്ചയിച്ച സമയപരിധിക്ക് മുമ്പ് പ്രവർത്തന ലൈസൻസുകൾ നേടണമെന്നും പൊതുവിനോദ അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ വിനോദ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണിത്. അതോടൊപ്പം സന്ദർശകർക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ വിനോദ അനുഭവങ്ങൾ ഉറപ്പാക്കുന്നതിനും ഒരു പ്രമുഖ വിനോദ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനുമാണിത്. ‘എൻറർടൈൻമെൻറ് പോർട്ടൽ’ന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ലൈസൻസിന് അപേക്ഷകൾ സമർപ്പിക്കാം. വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ലംഘനങ്ങൾ ഒഴിവാക്കാനും ബിസിനസ് തുടർച്ചയെ ബാധിക്കാതിരിക്കാനും നിശ്ചിത സമയപരിധിക്ക് മുമ്പ് ലൈസൻസിങ് പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. ലൈസൻസുകൾ കാലഹരണപ്പെട്ട സ്ഥാപനങ്ങൾ അവ പുതുക്കേണ്ടതുണ്ടെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.