Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദ്യ റെഡ്സീ...

ആദ്യ റെഡ്സീ അന്താഷ്​ട്ര വിമാനത്താവളം ഈ വർഷം ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
Red Sea International Airport
cancel
camera_alt

റെഡ്സീ അന്താഷ്​ട്ര വിമാനത്താവളത്തിൽ സർവിസ്​ നടത്തുന്നതിനുള്ള കരാറിൽ സൗദി അറേബ്യൻ എയർലൈൻസ്​, ഡി.എ.എ ഇൻറർനാഷനൽ, റെഡ് സീ ഇൻറർനാഷണൽ കമ്പനി പ്രതിനിധികൾ ഒപ്പിട്ടപ്പോൾ

ജിദ്ദ: ചെങ്കടൽ വികസന പദ്ധതിക്ക്​ കീഴിൽ വിമാനത്താവളത്തി​ന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ്​ സീ അന്താരാഷ്​ട്ര വിമാനത്താവളം ഉദ്​ഘാടനം ചെയ്യുമെന്ന്​ റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട്​ ഓപ്പറേറ്റിങ്​ കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പു​വെച്ച വേളയിലാണ്​ അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്​.

ഇതോ​ടെ റെഡ് സീ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്​സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന്​ റിസോർട്ടുകളും ഈ വർഷം ഉദ്​ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു. റെഡ്​ സീ വിമാനത്താവളത്തിലേക്ക്​ തലസ്ഥാനമായ റിയാദിൽനിന്നാണ്​ വിമാന സർവിസ്​ ആരംഭിക്കുന്നത്​. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ്​ നടത്തും.


പിന്നീടാണ്​​ ജിദ്ദ-റെഡ്​ സീ വിമാന സർവിസിന്​ തുടക്കം കുറിക്കുക. അടുത്ത വർഷത്തോടെ അന്താരാഷ്‌ട്ര വിമാന സർവിസിനും തുടക്കമാകും. കരാർ പ്രകാരം സൗദി എയർലൈൻസ് ആയിരിക്കും ആദ്യമായി റെഡ്സീ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പതിവായി വിമാന സർവിസ്​ നടത്തുക. കാർബൺ ബഹിർഗമനം കുറഞ്ഞ ഏവിയേഷൻ ഇന്ധനത്തി​െൻറയും സുസ്ഥിര വ്യോമയാന ഇന്ധനത്തിന്‍റെയും ഉപയോഗത്തെക്കുറിച്ച് സംയുക്ത ഗവേഷണം നടത്താൻ മൂന്ന് കക്ഷികൾക്കും ഒപ്പിട്ട കരാർ അനുവാദം നൽകുന്നുണ്ട്​.

ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ്​ എയർക്രാഫ്റ്റുകളുടെ ഉപയോഗവും വിലയിരുത്തും. റെഡ് സീ അന്താരാഷ്​ട്ര കമ്പനി വികസിപ്പിച്ച ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന യാത്രയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനാണിതെന്നും സി.ഇ.ഒ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International AirportRed Sea
News Summary - The first Red Sea International Airport will be inaugurated this year
Next Story