ത്വാഇഫിൽ ഇറക്കിയ സ്പൈസ് െജറ്റ്  യാത്രക്കാരെ റോഡ്മാർഗം ജിദ്ദയിലെത്തിക്കും

  • ജിദ്ദയിൽ നിന്ന് തിരിച്ച് കോഴിക്കോേട്ടക്ക് രാത്രി ഏഴിന്

15:49 PM
15/09/2019
(photo for representation)

ജിദ്ദ: ത്വാഇഫിൽ അടിയന്തര ലാൻഡിങ് നടത്തിയ കോഴിക്കോട് -ജിദ്ദ സ്പൈസ് ജറ്റ് വിമാനത്തിലെ യാത്രക്കാരെ റോഡ് മാർഗം ജിദ്ദയിലേക്ക് കൊണ്ടുവരും. ജിദ്ദയിൽ നിന്നു ഞായറാഴ്ച രാവിലെ േകാഴിക്കോേട്ടക്ക് നടത്തേണ്ടിയിരുന്ന സർവീസ് രാത്രി ഏഴ് മണിയിലേക്ക് മാറ്റി.കോഴിക്കോട് നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 6.15 ന്  ജിദ്ദയിലേക്ക് പുറപ്പെട്ട സ്പൈസ് ജറ്റ് വിമാനം  ഞായറാഴ്ച രാവിലെ ത്വാഇഫിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.  

ജിദ്ദയിൽ നിന്ന് 170 കിലോമീറ്റർ അകലെയകാണ്  ത്വാഇഫ് വിമാനത്താവളം. നൂറോളം ഉംറ തീർഥാടകർ വിമാനത്തിലുണ്ട്. സ്വാഭവികമായ ലാൻഡിങ് ആയിരുന്നു ത്വാഇഫിൽ അനുഭവപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.

സൗദി സമയം രാവിലെ 9.45^ന് തിരിച്ച് കോഴിക്കോേട്ടക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. ഇതിൽ ടിക്കറ്റെടുത്ത യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിലാണ്. ഹജ്ജ്, ഉംറ തീർഥാടകർ ഇക്കൂട്ടത്തിലുണ്ട്. ബോർഡിങ് പാസ് എടുത്തിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് വിമാനം വൈകുേമ്പാൾ നൽകേണ്ട അർഹമായ ഭക്ഷണം, വിശ്രമം എന്നിവ ഇതുവരെ അധികൃതർ ഏർപെടുത്തിയില്ലെന്ന് പരാതിയുണ്ട്.

 സാേങ്കതിക തകരാറാണ് അടിയന്തര ലാൻഡിങിന് കാരണമെന്നാണ്  വിവരം.

Loading...
COMMENTS