Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കാരക്കത്തോട്ടങ്ങൾക്കിത്​ പ്രജനനകാലം

text_fields
bookmark_border
കാരക്കത്തോട്ടങ്ങൾക്കിത്​ പ്രജനനകാലം
cancel
camera_alt1. ???????? ??????? ??????????? ???????? ????. 2. ???? ??? ???????????? ?????????? ????????????? ??????? ?????

ദമ്മാം: വീ​ശിയടിക്കുന്ന ചുടുകാറ്റിൽ തുടുത്തു പഴുത്ത മധുരമുള്ള ഇൗത്തപ്പഴങ്ങൾ വിളയിച്ചെടുക്കാൻ സൗദിയിലെ കിഴ ക്കൻ പ്രവിശ്യയിലെ തോട്ടങ്ങൾ ഒരുങ്ങി. ലോക ക​േമ്പാളങ്ങളിൽ തന്നെ ഏറെ ആവശ്യക്കാരുള്ള മികച്ച ഇൗത്തപ്പഴങ്ങൾ ഉൽപാ ദിപ്പിക്കുന്ന അൽ അഹ്​സയാണ്​ ഇതി​​െൻറ പ്രധാന കേന്ദ്രം. സൗദിയിലെ ഏറ്റവും വലിയ താഴ്​വരയായ അൽ അഹ്​സയിൽ ഇൗത്തപ്പന തോട്ടങ്ങളും കൃഷിയുമായിക്കഴിയുന്ന അമ്പത്​ ഗ്രാമങ്ങളാണ്​ ഉള്ളത്​. ഏറ്റവും മികച്ച പഴങ്ങൾ വിളയി​ച്ചെടുക്കാനുള്ള പ്രാഥമിക ജോലികളാണ്​ ഇപ്പോൾ നടക്കുന്നത്​. തണുപ്പ്​ കുറഞ്ഞു തുടങ്ങുന്ന ഇൗ കാലം പ്രജനനകാലമായാണ്​ അറിയപ്പെടുന്നത്​. തോട്ടങ്ങളിലെ കളകൾ പറിച്ചുകളഞ്ഞ്​, പനമ്പട്ടകൾ വ​ൃത്തിയാക്കി ഒരുക്കി നിർത്തുകയാണ്​ ആദ്യഘട്ടം. ശേഷം ആൺ പനകളിൽ നിന്നുള്ള പരാഗരേണുക്കൾ പറിച്ചെടുത്ത്​ പെൺ പനകളു​െട പട്ടകളിൽ കെട്ടിവെച്ച്​ ഏറ്റവും വേഗത്തിൽ പ്രജനനം നടത്തുവാനുള്ള ഒരുക്കങ്ങളാണ് നടത്തുക.
ആൺപനകളിൽ നിന്ന്​ ഏറെ ശ്രദ്ധയോടെ ശേഖരിക്കുന്ന കുലകളെ ‘നബ’കൾ എന്നാണ്​ വിളിക്കുന്നത്​.

ഇതിലുള്ള ​പൊടികൾ പെൺ പനകളുടെ പരാഗണ സ്​ലത്ത്​ പതിച്ചാണ്​ പ്രജനനം നടക്കുക. ശക്​തമായി വീഴുന്ന ചുട്​കാറ്റാണ്​ ​ പ്രകൃതിയിൽ പരാഗണത്തിന്​ അവസരം ഒരുക്കാറ്​. എന്നാൽ പരാഗണത്തി​​െൻറ ഭാഗമായി ആൺ പനകളിലെ പരാഗരേണുക്കൾ പെൺപനകളിൽ വെക്കുന്നതോടെ പ്രജനനം അതിവേഗം സാധ്യമാകുന്നു. ശ്രദ്ധയോടെ ശേഖരിക്കുന്ന ആറ്​ കതിരുകളാണ് പെൺ പനകളുടെ പട്ടയിൽ വെച്ച്​ കെട്ടുക. മൂന്ന്​ കതിരുകൾ താഴേക്കും, മൂന്ന്​ കതിരുകൾ മുകളിലേക്കും ചേർത്തു​ വെച്ച്​​ ഇൗത്തപ്പനയോലയിൽ നിന്നെടുക്കുന്ന നാരുകൊണ്ട്​ തന്നെയാണ്​ ഇതിനെ കെട്ടിവെക്കുന്നത്​. പ്രത്യേക സഞ്ചികളിൽ ‘നബകൾ’ ശേഖരിച്ചാണ്​ കർഷകർ പന കയറുക​. ഇൗ ദൗത്യം കഴിഞ്ഞ്​ ഏതാണ്ട്​ മൂന്ന്​ മാസം കഴിയു​േമ്പാഴേക്കും ഇൗത്തപ്പഴങ്ങൾ വിളഞ്ഞു തുടങ്ങും. ഏറ്റവും രുചികരവും, ​ൈവവിധ്യവുമായ ഇൗത്തപ്പഴങ്ങളാണ്​ ഇവിടങ്ങളിൽ വിളയുന്നത്​. ഒരു തോട്ടത്തിൽ തന്നെ വിവിധ തരത്തിലുള്ളവ ഇടവിട്ട്​ കൃഷി ചെയ്യുന്ന രീതിയാണ്​ അധികവും പിന്തുടരുന്നത്​.

സാധാരണ ഒരു പന വെച്ചാൽ നാല്​ വർഷം കഴിയുന്നത്​ മുതൽ അത്​ കായിച്ചു തുടങ്ങും. അത്​ മുപ്പത്​ മുതൽ 40 വർഷം വരെ തുടരും. അജ്​വ, അലബറ, അഗ്ഗായി, മസ്​കനി, ഖലാസ്​, ഷുക്കരി, ബെർഹി തുടങ്ങി ഏതാണ്ട്​ 18 തരത്തിലുള്ള ഇൗത്തപ്പഴങ്ങളാണ്​ ഇവിടങ്ങളിൽ കൃഷി ​ചെയ്യുന്നത്​. ഏറ്റവും വലിയ ഇൗത്തപ്പഴമായ ഖിലാസും, ചുവപ്പും, മധുരവുമുള്ള ഹസീബ്​ ചെറിയ മഞ്ഞ നിറത്തിലുള്ള ഷഹൽ എന്നിവയും ഇവിടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്​. ഇൗത്തപ്പന കൃഷി കേവലം വരുമാന മാർഗമെന്നതിലുപരി സൗദിയിലെ കർഷകർക്ക്​ ജീവിതത്തി​​െൻറ ഭാഗം കൂടിയാ​െണന്ന്​ കഴിഞ്ഞ 60 വർഷമായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന അൽ അഹ്​സയിലെ മുഹമ്മദ്​ ഇൗസ പറഞ്ഞു. പാട്ടത്തിനെടുത്ത തോട്ടത്തിലാണ്​ ഇത്ര കാലമായി കൃഷി ചെയ്യുന്നത്​. പാട്ടപ്പണം കൊടുത്തു കഴിഞ്ഞാൽ കിട്ടുന്ന ലാഭം തുച്​ഛമാണങ്കിലും ഇതില്ലാതെ തനിക്ക്​ ജീവിതം തുടരാൻ കഴിയില്ലെന്ന്​ അദ്ദേഹം പറഞ്ഞു. അദ്ദേഹവും മകൻ സലാഹുമാണ്​ തോട്ടത്തിൽ പണികളൊക്കെ ചെയ്യുന്നത്​.

ഇൗ മേഖലയിൽ പണിയെടുക്കാൻ പുതിയ തലമുറ അധികം തയാറാകുന്നില്ലെങ്കിലും ത​​െൻറ കുടുംബത്തിലെ കുട്ടികളെ വിളിച്ചിരുത്തി ഒാരോന്നും പറഞ്ഞ്​ മനസ്സിലാക്കിക്കുകയും, തോട്ടത്തിൽ കൊണ്ട്​ വന്ന്​ പണിയെടുക്കാൻ പ്രേരിപ്പിക്കാറും ഉണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. പരാഗണം നടത്തുന്നതിനുള്ള നബകൾ ദമ്മാമിലെ പച്ചക്കറി മാർക്കറ്റിലും ഇപ്പോൾ ലഭ്യമാണ്​. ഒരുകെട്ടിന്​ 200 റിയാലാണ്​ വില. ഏറ്റവും ആദ്യം ഇൗത്തപ്പഴം വിളയിച്ച്​ വിപണിയിലെത്തിക്കുക എന്നതാണ്​ കർഷകരുടെ ലക്ഷ്യം. മികച്ച പരിചരണം നൽകിയാൽ മാത്രമേ അത്​ സാധ്യമാവുകയുള്ളു. ആദ്യമെത്തുന്ന പഴങ്ങൾക്ക്​ മികച്ച വില കിട്ടും എന്നതാണ്​ ആകർഷണീയം. ​​േതാട്ടത്തിൽ എത്തുന്നവരെ കൊതി തീരുവോളം ഇൗത്തപ്പഴങ്ങൾ തീറ്റിക്കുന്നതും ഇൗ കർഷകർക്ക്​ ഏറെ സന്തോഷം പകരുന്ന കാര്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story