പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച കോഴിഫാമിനെതിരെ നടപടി 

07:26 AM
11/01/2019

ബദ്ർ: പരിസ്ഥിതി നിയമങ്ങളും സ്ഥാപന നടത്തിപ്പ് ചട്ടങ്ങളും പാലിക്കാത്ത കോഴി ഫാമിനെതിരെ അധികൃതർ നടപടിയെടുത്തു. ബദ്ർ മുനിസിപ്പാലിറ്റിയുടെ പരിധിയിലെ കോഴി ഫാമിനെതിരെയാണ് നടപടി. ചത്ത കോഴികളെ ഫാമിനകത്ത് കരിച്ചുകളയുന്നതും വൃത്തിയില്ലാത്ത പരിസരവും പരിശോധനയിൽ കണ്ടെത്തി. കോഴി വളർത്ത് കേന്ദ്രത്തി​​​െൻറ അംഗീകാരത്തിന് വേണ്ട ഉപാധികൾ പലതും സ്ഥാപനം ലംഘിച്ചതായും കണ്ടെത്തി.  പരിസ്​ഥിതിക്ക്​ ഹാനികരമായ വിധത്തിൽ കോഴി ഫാമുകളും  വളർത്തു ജീവികളുടെ  ഫാമുകളും നടത്തുന്നത് അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്. പരിസ്ഥിതിക്ക്  ഹാനികരമായ വിധത്തിൽ ഏതു സ്ഥാപനം നടത്തുന്നതും പിഴക്കും ശിക്ഷാനടപടികൾക്കും കാരണമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
 

Loading...
COMMENTS