സൗദിയിൽ നേരിയ ആശ്വാസത്തിെൻറ പെരുന്നാൾ; 43,520 പേർ രോഗമുക്തർ
text_fieldsറിയാദ്: സൗദി അറേബ്യയിൽ നേരിയ ആശ്വാസം പകരുന്ന കണക്കാണ് ഇന്ന് പെരുന്നാൾ ദിനത്തിലും പുറത്തുവന്നത്. രോഗമുക്തരുടെ എണ്ണം 43,520 ആയി ഉയർന്നു. 2,284 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായത്. അതെസമയം 2,399 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുംകൂടി ചേരുേമ്പാൾ കോവിഡ് ബാധിതരുടെ ആകെ എണ്ണം 70,161 ആവുമെങ്കിലും 28,650 പേർ മാത്രമേ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളൂ. ഇതിൽ 372 പേരുടെ നില ഗുരുതരമാണ്.
എന്നാൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും വേഗം സുഖം പ്രാപിക്കുന്നത് മൊത്തത്തിൽ ആശ്വാസം പകരുന്നതാണ്. മരണനിരക്കും ആഗോള നിലയുമായി താരതമ്യം ചെയ്യുേമ്പാൾ വളരെ കുറവാണ് സൗദി അറേബ്യയിൽ. ഞായറാഴ്ച 11പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 390 ആയെങ്കിലും ആഗോള ശരാശരിയെക്കാൾ വളരെ താഴ്ന്നതാണ് ഇൗ കണക്ക്. ജീവഹാനി തടയുന്നതിൽ സൗദി സാഹചര്യം അനുകൂലമാണെന്നത് ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നതാണ്.
ഒരു സൗദി പൗരനും 10 വിവിധ രാജ്യക്കാരുമാണ് മക്കയിലും റിയാദിലുമായി മരിച്ചത്. മക്കയിൽ 10ഉം റിയാദിൽ ഒരാളുമാണ് മരിച്ചത്. 21 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമെന്ന നില പുതിയ രോഗികളിലും തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾ മൂന്ന് ശതമാനമേയുള്ളൂ. അതേസമയം സൗദി പൗരന്മാരുടെ എണ്ണം 34 ശതമാനമാണ്. ബാക്കി 66 ശതമാനം രാജ്യത്തുള്ള മറ്റ് ദേശക്കാരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,919 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,03,534 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 36ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
പുതിയ രോഗികൾ
റിയാദ് 742, മക്ക 611, ജിദ്ദ 474, ദമ്മാം 136, ഖോബാർ 120, ജുബൈൽ 82, മദീന 69, ത്വാഇഫ് 25, ഖത്വീഫ് 22, ഖുലൈസ് 19, ഹുഫൂഫ് 18, ഹാഇൽ 12, ബുറൈദ 12, ദഹ്റാൻ 7, ബേഷ് 6, അൽഖർജ് 6, തുറൈബാൻ 4, ശറൂറ 4, മഹായിൽ 3, തബൂക്ക് 3, ബുഖൈരിയ 2, അൽസഹൻ 2, റാസതനൂറ 2, സബ്യ 2, റാബിഗ് 2, റൂമ 2, അഖീഖ് 1, അൽബാഹ 1, ഹനാഖിയ 1, യാംബു 1, അൽറാസ് 1, അൽഗൂസ് 1, അൽഖറഇ 1, അബഹ 1, ഖമീസ് മുശൈത് 1, മോഖഖ് 1, മജ്മഅ 1, ഹഖ്ൽ 1.
മരണസംഖ്യ
മക്ക 174, ജിദ്ദ 114, മദീന 43, റിയാദ് 22, ദമ്മാം 10, ഹുഫൂഫ് 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ബീഷ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.