Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമൈൻ റെയിൽവേ;...

ഹറമൈൻ റെയിൽവേ; ജിദ്ദ-മദീന പരീക്ഷണ ഒാട്ടം വിജയം

text_fields
bookmark_border
metro station
cancel
camera_alt????? ??????????? ??????? ????????????? ??????? ???? ??????????? ?????? ??????? ???????????

ജിദ്ദ: മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവേയുടെ ജിദ്ദ - മദീന പാതയിലെ പരീക്ഷണഒാട്ടം വിജയകരമായി നടത്തി. ചൊവ്വാഴ്​ച ഉച്ചക്ക്​ ജിദ്ദയിൽ നിന്ന്​ പുറപ്പെട്ട്​ റാബിഗിലെ കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റി വഴി വൈകിട്ട്​ 4.15 ഒാടെയാണ്​ ട്രെയിൻ മദീനയിൽ എത്തിയത്​. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബൻദർ, ഗതാഗത മന്ത്രി സുലൈമാൻ അൽ ഹംദാൻ എന്നിവർ ആദ്യയാത്രയിൽ ട്രെയിനിൽ ഉണ്ടായിരുന്നു. മദീനയിൽ ഡെപ്യൂട്ടി ഗവർണർ സൗദ്​ ബിൻ ഖാലിദ്​ അൽ ഫൈസലി​​​െൻറ നേതൃത്വത്തിൽ ട്രെയിനിനെ വരവേറ്റു.25 കിലോമീറ്റർ മുതൽ 100 കി.മീ വരെ വേഗതയിലാണ്​ റാബിഗ്​ വരെയുള്ള പരീക്ഷണ ഒാട്ടം നടത്തിയത്​. പിന്നീട്​​ പരാമവധി വേഗം 300 കിലോമീറ്ററിലേക്ക്​ വർധിപ്പിച്ചു. 30 മിനിറ്റാണ്​ ട്രെയിൻ മദീന സ്​റ്റേഷനിൽ നിർത്തിയിട്ടത്​. തുടർന്ന്​ 4.45 ഒാടെ ജിദ്ദയിലേക്ക്​ മടക്കയാത്ര പുറപ്പെട്ടു. മടക്കയാത്രയിൽ മദീന ഡെപ്യൂട്ടി ഗവർണറും സംഘത്തിനൊപ്പം ചേർന്നു.

നിർമാണം അവസാന ഘട്ടത്തിലേക്ക്​ കടന്ന ഹറമൈൻ റെയിൽവേയുടെ ഏറ്റവും ദൈർഘ്യമേറിയ ഭാഗമാണ്​ ജിദ്ദ^മദീന പാത. ചെങ്കടൽ തീരത്തെ വ്യാവസായിക നഗരമായ റാബിഗ്​ വഴിയാണ്​ പാത മദീനയിലെത്തുന്നത്​. മദീനയില്‍ നിന്ന് പണിയാരംഭിച്ച ​െറയില്‍വെയുടെ ഭാഗിക പരീക്ഷണ ഓട്ടം ഇതിന് മുമ്പ് പല ഘട്ടങ്ങളിലായി നടന്നിരുന്നു. 

​ആദ്യ ട്രെയിൻ കഴിഞ്ഞ ബുധനാഴ്​ചയാണ്​ റാബിഗിൽ നിന്ന്​ ജിദ്ദയിൽ എത്തിയത്​.  ജിദ്ദ^മക്ക പാതയിലെ നാമമാത്ര പണികളാണ്​ ഇനി തീരാനുള്ളത്​. സ്​റ്റേഷനുകളുടെ അവസാന പണികളും. തീര്‍ഥാടര്‍കര്‍ക്കും പുണ്യനഗരങ്ങള്‍ക്കിടയിലുള്ള യാത്രക്കാര്‍ക്കും ഏറെ ഉപകരിക്കുന്ന ഹറമൈൻ റെയിൽവേയുടെ ആകെ നീളം 450 കിലോമീറ്ററാണ്​. സ്​പാനിഷ്​ സാ​​േങ്കതിക സഹായത്തിൽ ഇരട്ട ഇലക്​ട്രിക്​ പാതയിലാകും സർവീസ്​ നടക്കുക. വര്‍ഷത്തില്‍ 60 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം ചെയ്യാനാകുമെന്നാണ്​ ഗതാഗത മന്ത്രാലയത്തി​​​െൻറ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsrailway hamarain
News Summary - railway hamarain-saudi-gulf news
Next Story