‘പ്രവാസിയം’ വോളിബാൾ ടൂർണമെൻറ് സമാപിച്ചു

10:03 AM
19/12/2017
‘പ്രവാസിയം 2018’ നോട് അനുബന്ധിച്ച് നടത്തിയ വോളിബാൾ ടൂർണമെൻറിൽ വിജയികളായ കെ.എം.സി.സി ജിദ്ദ ലയൺസ്‌ ടീം
ജിദ്ദ: കെ.എം.സി.സി ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പ്രവാസിയം 2018’ നോട് അനുബന്ധിച്ച് നടത്തിയ വോളിബാൾ ടൂർണമ​െൻറിൽ കെ.എം.സി.സി ജിദ്ദ ലയൺസ്‌ ചാമ്പ്യന്മാരായി.ഫൈനലിൽ ബാക്കോ ബുൾസിനെയാണ്​ അവർ തോൽപിച്ചത്. അബൂബക്കർ അരിമ്പ്ര, ഹസ്സൻ ബത്തേരി, അബ്്ദുല്ല ഹിറ്റാച്ചി, മജീദ്‌ അരി​മ്പ്ര, കബീർ, ഇബ്രാഹിം ഇബ്ബു, ഹമീദ്‌, ഹമീദ്‌ ഇച്ചിലങ്കോട്‌, ബഷീർ മൊവ്വൽ, കാദർ ചെർക്കള, റഹീം പള്ളിക്കര, കെ.എം ഇർഷാദ്, ബുനിയാം ഒറവങ്കര, അഷറഫ്‌ ആലമ്പാടി, ഷഫീർ പെരുമ്പള, ബഷീർ ചിത്താരി, ഷഫീർ തൃക്കരിപ്പൂർ, ജാഫർ എരിയാൽ, അസീസ് ഉപ്പള, സമീർ ചേരെങ്കൈ, നസീർ പെരുമ്പള, അബൂബക്കർ ഉദിനൂർ എന്നിവർ സംബന്ധിച്ചു.
 
COMMENTS