Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ 'സു​ഗ​താ​ഞ്ജ​ലി' രാ​ജ്യാ​ന്ത​ര കാ​വ്യാ​ലാ​പ​ന മ​ത്സ​രം: സൗ​ദി​യി​ൽ അ​ൽ​ന​യും അ​നാ​മി​ക​യും വി​ജ​യി​ക​ൾ

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ സു​ഗ​താ​ഞ്ജ​ലി രാ​ജ്യാ​ന്ത​ര കാ​വ്യാ​ലാ​പ​ന മ​ത്സ​രം: സൗ​ദി​യി​ൽ അ​ൽ​ന​യും അ​നാ​മി​ക​യും വി​ജ​യി​ക​ൾ
cancel

ജി​ദ്ദ: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം മ​ല​യാ​ളം മി​ഷ​ൻ പൂ​ക്കാ​ലം വെ​ബ് മാ​ഗ​സി​ൻ സം​ഘ​ടി​പ്പി​ച്ച 'സു​ഗ​താ​ഞ്ജ​ലി' രാ​ജ്യാ​ന്ത​ര കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​‍െൻറ സൗ​ദി ചാ​പ്റ്റ​ർ ത​ല മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റി​യാ​ദി​ൽ​നി​ന്നു​ള്ള അ​ൽ​ന എ​ലി​സ​ബ​ത്ത് ജോ​ഷി​യും (ഡ​ബ്ല്യു.​എം.​എ​ഫ് അ​ൽ​ഖ​ർ​ജ് പ​ഠ​ന കേ​ന്ദ്രം) സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​നാ​മി​ക അ​റ​ക്ക​ലും (കേ​ളി മ​ധു​രം മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്രം, റി​യാ​ദ്) ഒ​ന്നാം സ്ഥാ​നം നേ​ടി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റി​യാ​ദ് നാ​ട്ടു​പ​ച്ച പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ഹ​നാ​ൻ ശി​ഹാ​ബും ജി​സാ​ൻ 'ജ​ല' മാ​തൃ​ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ഖ​ദീ​ജ താ​ഹ​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നേ​ഹാ പു​ഷ്പ​രാ​ജാ​ണ് (കേ​ളി മ​ധു​രം മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്രം, റി​യാ​ദ്) ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്.

മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​റി​നു കീ​ഴി​ലു​ള്ള റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ, അ​ൽ​ഖ​സീം, ത​ബൂ​ക്ക്, ന​ജ്‌​റാ​ൻ, അ​ബ​ഹ, ജി​സാ​ൻ മേ​ഖ​ല​ക​ളി​ലെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ മേ​ഖ​ല ത​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ 26 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൗ​ദി ചാ​പ്റ്റ​ർ ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​‍െൻറ സൗ​ദി ചാ​പ്റ്റ​ർ ത​ല ഓ​ൺ​ലൈ​ൻ മ​ത്സ​രം മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. വി​ദ​ഗ്‌​ധ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​മു​ബാ​റ​ക്ക് സാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി താ​ഹ കൊ​ല്ലേ​ത്ത് മ​ത്സ​ര​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ പി.​ജെ.​ജെ ആ​ൻ​റ​ണി, ക​വി​ക​ളാ​യ രാ​ജ​ൻ കൈ​ലാ​സ്, ഡോ. ​രാ​ജു വ​ള്ളി​കു​ന്നം, അ​നി​ൽ നീ​ണ്ട​ക​ര, ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ ഷി​ബു തി​രു​വ​ന​ന്ത​പു​രം, മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, ഡോ. ​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ, സീ​ബ കൂ​വോ​ട്, ജ​യ​കു​മാ​ർ അ​ന്തി​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ​ഗ്‌​ധ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഷാ​ഹി​ദ ഷാ​ന​വാ​സ് മ​ത്സ​ര​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ മേ​ഖ​ലാ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ നൗ​ഷാ​ദ് കോ​ർ​മ​ത്ത്, ര​ശ്‌​മി രാ​മ​ച​ന്ദ്ര​ൻ, റ​ഫീ​ഖ് പ​ത്ത​നാ​പു​രം, ജി​തേ​ഷ് പ​ട്ടു​വം, ഉ​ബൈ​സ് മു​സ്ത​ഫ, ഷാ​ന​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മെ​ഹ്‌​റീ​ൻ മു​നീ​ർ (റി​യാ​ദ് മ​ല​ർ​വാ​ടി പ​ഠ​ന​കേ​ന്ദ്രം), ജി​യാ ബി​ജു (എ​​െൻറ മ​ല​യാ​ളം ദ​മ്മാം ദ​ല്ല), സൗ​പ​ർ​ണി​ക അ​നി​ൽ (എ​െൻറ മ​ല​യാ​ളം ജു​ബൈ​ൽ) എ​ന്നി​വ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​യ​ന നാ​രാ​യ​ണ​ൻ (എ​െൻറ മ​ല​യാ​ളം, അ​ൽ​ഹു​ഫൂ​ഫ്), ആ​ര്യ​ൻ അ​നി​ൽ (ത​ബൂ​ക്ക് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ഠ​ന​കേ​ന്ദ്രം) ആ​ൻ മേ​രി ജോ​ൺ​സ​ൺ (എ​െൻറ മ​ല​യാ​ളം, അ​ൽ​ഖോ​ബാ​ർ) നൈ​റ ഷ​ഹ​ദാ​ൻ (റി​യാ​ദ് മ​ല​ർ​വാ​ടി പ​ഠ​ന​കേ​ന്ദ്രം) എ​ന്നി​വ​രും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സൗ​ദി ചാ​പ്റ്റ​ർ ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് മ​ല​യാ​ളം മി​ഷ​ൻ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​ക​യും രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യും ചെ​യ്യും.

മ​റ്റു മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സൗ​ദി ചാ​പ്റ്റ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ് എം.​എം ന​ഈം അ​റി​യി​ച്ചു. 'സു​ഗ​താ​ഞ്ജ​ലി' കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​‍െൻറ ആ​ഗോ​ള​ത​ല മ​ത്സ​രം മ​ല​യാ​ളം മി​ഷ​ൻ കേ​ന്ദ്ര ഓ​ഫി​സി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story