Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ രാജാവിന്റെ കാരുണ്യം; ഇഖാമ, റീ-എൻട്രി, സന്ദർശക വിസയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി

text_fields
bookmark_border
യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ രേഖകൾ മാർച്ച് 31 വരെയാണ് സൗജന്യമായി പുതുക്കുക. ആനുകൂല്യം ഇന്ത്യക്കാർക്കും ലഭിക്കും
Iqama, re-entry and visitor visas have been extended for another two months free of cost
cancel

ജിദ്ദ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സ്വമേധയാ 2022 മാർച്ച് 31 വരെ പുതുക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വിഭാഗം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജനുവരി 31 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ രണ്ട് മാസം കൂടി അധികമായി നീട്ടിനൽകുന്നത്.

യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഇപ്പോൾ രാജ്യത്തിന് പുറത്തുള്ളവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

എന്നാൽ സൗദിയിൽ നിന്നും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചതിന് ശേഷം റീഎൻട്രി വിസയിൽ അവധിക്ക് പോയി തിരിച്ചുവരാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങി നേരത്തെ യാത്രാവിലക്ക് നിലനിന്നിരുന്ന 18 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ട്വിറ്ററിൽ ചോദ്യത്തിന് മറുപടിയായി ജവാസാത്ത് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iqama, re-entry and visitor visas have been extended for another two months free of cost in saudi
Next Story