Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത ചൂട്; സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടി

text_fields
bookmark_border
  • കെ.ജി മുതൽ എട്ട് വരെ ക്ലാസുകൾ പൂർണമായും അധ്യാപനം ഒഴിവാക്കി
  • ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ ആഗസ്റ്റ് 31 വരെ ഓൺലൈൻ ആയി നടക്കും
കനത്ത ചൂട്; സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടി
cancel

ജിദ്ദ: സൗദിയിലെ അമിതമായ ചൂട് കണക്കിലെടുത്ത് റിയാദ്, ദമ്മാം, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളുകൾ വേനലവധിക്ക് ശേഷം റെഗുലർ ക്ലാസുകൾ തുടങ്ങുന്നത് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു. ആഗസ്റ്റ് 21 മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

കെ.ജി മുതൽ എട്ട് വരെ ക്ലാസുകളിൽ പൂർണമായും പഠനം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, അധ്യായന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനായി ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ ആഗസ്റ്റ് 31 വരെ ഓൺലൈനിൽ നടക്കും. ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ക്ലാസ് ടീച്ചർമാർ അതാത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും പ്രിൻസിപ്പൽമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Intense heat; The opening of Indian schools in Saudi Arabia has been extended to September 3
Next Story