Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ എന്‍റർടെയ്​ൻമെന്‍റ്​ അതോറിറ്റിയുടെ അനുമതിയില്ലാത്ത മെഗാ ഇവന്‍റുകൾക്ക്​ പിടിവീഴും

text_fields
bookmark_border
mega events
cancel
Listen to this Article

ജിദ്ദ: സൗദിയിൽ ജനറൽ എൻറർടെയ്​മെൻറ്​ അതോറിറ്റിയുടെ അനുമതി ഇല്ലാതെ മെഗാ ഇവൻറുകൾ സംഘടിപ്പിച്ചാൽ പിടിവീഴും. സംഘാടകരെ കസ്​റ്റഡിയിലെടുക്കലുൾപ്പെടെ നിയമനടപടികളുണ്ടാവും. കഴിഞ്ഞ ദിവസം ജിദ്ദയിൽ മലയാളികൾ സംഘടിപ്പിച്ച വിനോദ പരിപാടി അധികൃതരുടെ ഇടപെടലിൽ മുടങ്ങി. ഒരു ജില്ലാ കൂട്ടായ്മ വാർഷിക പരിപാടിയായി ഒരുക്കിയ മെഗാ ഇവൻറാണ്​ തടയപ്പെട്ടത്​.

2,000ത്തോളം ആളുകളെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിലായിരുന്നു​ പരിപാടി​. കേരളത്തിൽ നിന്ന്​ ഒരു പ്രമുഖ പിന്നണി ഗായകൻ പരിപാടിയിൽ പങ്കെടുക്കാൻ ജിദ്ദയിൽ എത്തുകയും ചെയ്​തിരുന്നു. എന്നാൽ, ഇവൻറ്​ തുടങ്ങി അൽപ്പസമയം കഴിഞ്ഞപ്പോൾ സൗദി എൻറർടെയ്​മെൻറ്​ അതോറിറ്റിയിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന്​ ഉദ്യോഗസ്ഥരെത്തി പരിപാടി നിർത്തിവെപ്പിക്കുകയായിരുന്നു.

എൻറർടെയ്​മെൻറ്​ അതോറിറ്റിയിൽ നിന്നും അനുമതി എടുക്കാതെ ഇത്തരം പരിപാടികൾ അനുവദിക്കാനാവില്ലെന്ന്​ അറിയിച്ച അവർ സംഘാടകരിൽ ഒരാളോട് പിറ്റേദിവസം രഹസ്യാന്വേഷണ വിഭാഗം ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. അതുപ്രകാരം എത്തിയ സംഘാടകനോട് അനുമതിയില്ലാതെ പരിപാടി നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച്​ ബോധ്യപ്പെടുത്തുകയും ഇനി ആവർത്തിക്കരുതെന്ന്​ മുന്നറിയിപ്പ്​ നൽകി പറഞ്ഞുവിടുകയുമായിരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വിവിധ മലയാളി കൂട്ടായ്മകൾ വാർഷികാഘോഷങ്ങളും മറ്റുമായി മെഗാ ഇവൻറുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ ടിക്കറ്റ്​ നിരക്കിൽ പാസ്​ ഏർപ്പെടുത്തിയാണ്​ മിക്ക ഇവൻറുകളും അരങ്ങേറുന്നത്​. കേരളത്തിൽ നിന്ന്​ കലാകാരന്മാരെ എത്തിച്ച്​ നടത്തുന്ന ഇത്തരം പരിപാടികൾക്ക് രാജ്യത്തെ നിയമപ്രകാരമുള്ള ഒരുവിധ അനുമതിയും ലഭ്യമാക്കാൻ സംഘാടകർ ശ്രമിക്കാറില്ല. ഇത്തരം പരിപാടികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷാനടപടി ഉണ്ടായേക്കാം എന്നാണ്​ ജിദ്ദയിലെ സംഘാടകർക്ക്​ ലഭിച്ച മുന്നറിയിപ്പിൽനിന്ന്​ മനസിലാകുന്നത്​.

എന്നാൽ ഇത്തരത്തിൽ പാസുകളൊന്നും ഏർപ്പെടുത്താതെയും മെഗാ ഇവൻറുകളായല്ലാതെയും കുട്ടികളുടെയും മറ്റും കലാപരിപാടികളോടെ ചെറിയ രീതിയിൽ നടക്കുന്ന കൂട്ടായ്‌മകളുടെ കൂടിച്ചേരലുകൾക്ക്​ നിലവിൽ തടസങ്ങളൊന്നുമില്ല. മെഗാ ഇവൻറുകൾ നടത്താൻ ജനറൽ എൻറർ​ടെയ്​മെൻറ്​ അതോറിറ്റിയുടെ അനുമതി തേടണം. അതിന്​ നിർദ്ദിഷ്​ട മാർഗങ്ങൾ അവലംബിക്കണം. അനുമതി ലഭിച്ചാൽ കലാകാരന്മാരെ നാട്ടിൽ നിന്ന്​ കൊണ്ടുവരാനുള്ള വിസയുൾപ്പടെയുള്ളവ ലഭിക്കും. ഇങ്ങനെ നിയമാനുസൃത മാർഗങ്ങളുണ്ടായിരിക്കെ അത്​ അവഗണിക്കുന്നത്​ ശിക്ഷാനടപടികൾ ക്ഷണിച്ചുവരുത്തലാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mega eventSaudi Entertainment Authority
News Summary - In Saudi Arabia, mega events without the permission of the Entertainment Authority will be caught
Next Story