Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: മലയാളി...

കോവിഡ്​: മലയാളി നഴ്​സ്​ റിയാദിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: മലയാളി നഴ്​സ്​ റിയാദിൽ മരിച്ചു
cancel
റിയാദ്​: കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന മലയാളി നഴ്​സ്​ റിയാദിൽ മരിച്ചു. ഓൾഡ് സനാഇയയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സ്​റ്റാഫ്​ നഴ്​സായ കൊല്ലം
ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് ബത്​ഹയക്ക്​ സമീപം ഗുബേരയിലെ ഫ്ലാറ്റിൽ ബുധനാഴ്​ച രാത്രിയോടെ മരിച്ചത്​. രണ്ട്​ ദിവസം മുമ്പ്​ ഇവർക്ക്​ കോവിഡ്​ ലക്ഷണങ്ങൾ പ്രകടമായിരുന്നു. തുടർന്ന്​ ടെസ്​റ്റ്​ നടത്തി. ബുധനാഴ്​ച ഉച്ചയോടെ ഫലം വന്നപ്പോൾ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. വൈകീ​േട്ടാടെ ശ്വാസതടസം അനുഭവപ്പെടുകയും ആരോഗ്യവകുപ്പി​​​​​െൻറ എമർജൻസി നമ്പറിലേക്ക്​ വിളിച്ച്​ അറിയിക്കുകയും ചെയ്​തു. അവരുടെ​ ആംബുലൻസ്​ എത്തും മുമ്പ്​ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്​ തോമസ് മാത്യു റിയാദിൽ ഒപ്പമുണ്ട്​. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideathriyadhmalayali nursecovide
News Summary - covid patient died in riyadh
Next Story