Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് ബാധിച്ച്​...

കോവിഡ് ബാധിച്ച്​ സൗദിയിൽ മരിച്ചത്​ 31 ഇന്ത്യാക്കാർ; മലയാളികൾ എ​​െട്ടന്ന്​ ഇന്ത്യൻ എംബസി

text_fields
bookmark_border
കോവിഡ് ബാധിച്ച്​ സൗദിയിൽ മരിച്ചത്​ 31 ഇന്ത്യാക്കാർ; മലയാളികൾ എ​​െട്ടന്ന്​ ഇന്ത്യൻ എംബസി
cancel

റിയാദ്​: കോവിഡ് ബാധിച്ച്​ സൗദി അറേബ്യയിൽ മരിച്ചത്​ 31 പ്രവാസി ഇന്ത്യാക്കാർ. ഇൗ മാസം എട്ടാം തീയതി വരെ സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന്​ ലഭിച്ച ഒ ൗദ്യോഗിക റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കിൽ എട്ടുപേരാണ്​ മലയാളികൾ. എന്നാൽ അതിന്​ ശേഷവും മുമ്പും മരിച്ച നാലു  മലയാളികൾക്ക്​ കോവിഡ്​ പോസിറ്റീവാണെന്ന്​ ആ​ശുപത്രി രേഖകളിൽ നിന്ന്​ വെളിപ്പെട്ടിരുന്നു. അതുകൂടി പരിഗണിച്ചാൽ മലയാളികളുടെ ആകെ മരണസംഖ്യ 12 ആയി  ഉയരും. എംബസിയുടെ ലിസ്​റ്റിൽ ഏറ്റവും അവസാനം രേഖപ്പെടുത്തിയ മലയാളിയുടെ മരണം കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം  കുട്ടിയുടേതാണ്​. 43 കാരനായ ശരീഫ്​ ഇൗ മാസം എട്ടിനാണ്​ റിയാദിൽ മരിച്ചത്​.

മരിച്ച മലയാളികൾ: കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29, മദീന), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41, റിയാദ്​),  പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51, റിയാദ്​), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51, ഉനൈസ), മലപ്പുറം തെന്നല വെസ്​റ്റ്​ ബസാർ സ്വദേശി  മുഹമ്മദ് എന്ന ഇപ്പു മുസ്​ലിയാർ (57, മക്ക), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59, മദീന), മലപ്പുറം പാണ്ടിക്കാട്  ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46, മക്ക) എന്നിവരാണ് എംബസി കണക്ക്​ പ്രകാരം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച മലയാളികൾ. എന്നാൽ ഇക്കഴിഞ്ഞ ഞായർ,  തിങ്കൾ ദിവസങ്ങളിൽ ദമ്മാമിൽ മരിച്ച മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി പെരുപള്ളി സ്വദേശി ഇൗരക്കാമയിൽ  ബെന്നി (53), തൃശൂർ, കുന്നംകുളം കടവൂർ സ്വദേശി പട്ടിയാംമ്പുള്ളി ബാലൻ ഭാസി (60) എന്നിവരുടെ മെഡിക്കൽ രേഖകളിൽ കോവിഡ്​ ​19 പോസിറ്റീവ്​ എന്ന്​  സ്ഥിരീകരിച്ചിട്ടുണ്ട്​. ജിദ്ദയിൽ നേരത്തെ മരിച്ച മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സ​​​െൻറ (56) പേരാണ്​ എംബസി ലിസ്​റ്റിൽ ഉൾപ്പെടാത്തത്​.

മരിച്ച മറ്റ്​ ഇന്ത്യാക്കാർ: ബദർ ആലം (41, യു.പി), സുലൈമാൻ സെയ്യിദ്​ (59, മഹാരാഷ്​ട്ര), അസ്​മത്തുല്ല ഖാൻ (65, തെലങ്കാന), ബറക്കത്ത്​ അലി അബ്​ദുല്ലത്തീഫ്​ -ഫഖീർ (63, മഹാരാഷ്​ട്ര), മുഹമ്മദ്​ സാദിഖ്​ (53, തെലങ്കാന), മുഹമ്മദ്​ അസ്​ലം ഖാൻ (51, യു.പി), മുഹമ്മദ്​ ഫഖീർ ആലം (51, യു.പി), തൗസിഫ്​ ബൽബലെ (40, മഹാരാഷ്​ട്ര), ശൈഖ്​ ഉബൈദുല്ല (49, മഹാരാഷ്​ട്ര), ജലാൽ അഹമ്മദ്​ പവാസ്​കർ (61, മഹാരാഷ്​ട്ര), മുഹമ്മദ്​ ഇസ്​ലാം (53, ബിഹാർ), അബ്രീ ആലം മുഹമ്മദ്​ അലംഗീർ (48, ബിഹാർ), സാഹിർ ഹുസൈൻ (54, ബിഹാർ), അമർ മുഹമ്മദ്​ (40, തെലങ്കാന), സെയ്യിദ്​ ദസ്​തഗീർ (61, തെലങ്കാന), മഹീന്ദർ പോൾ (58, ഹിമാചൽ പ്രദേശ്​), ശംസോജ ഖാൻ (45, യു.പി), സക്കീർ ഹുസൈൻ (26, പശ്ചിമബംഗാൾ), യാസീൻ ഖാൻ (53, യു.പി), സോമു അൻബലാഗൻ (51, തമിഴ്​നാട്​), അബ്​ദുസലാം (51, യു.പി), മുഹമ്മദ്​ റിയാസ്​ പത്താൻ (മഹാരാഷ്​ട്ര), മുഹമ്മദ്​ ഖാലിദ്​ തൻവീർ (ബിഹാർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaindian embassydeath tollcovid 19India News
News Summary - covid death toll of indians
Next Story