ജിസാനിൻ ഈ വർഷത്തെ ഫരീദ് മീനുത്സവത്തിന് പ്രൗഢമായ തുടക്കം
text_fieldsജിസാൻ: ഫറസാൻ ദ്വീപിൽ ഈ വർഷത്തെ ഫരീദ് മീനുത്സവത്തിന് ആരവമുയർന്നു. ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ പാരമ്പരാഗത ഉത്സവമായ 20-ാമത് ഫരീദ് ഉത്സവം ഫറസാൻ അമീറാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. പാരാസെയിലിംഗ്, പരമ്പരാഗത നാടോടി നൃത്തങ്ങൾ, മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള മത്സരങ്ങൾ എന്നിങ്ങനെ വിവിധ വിനോദസഞ്ചാര പ്രവർത്തനങ്ങൾ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഫറസാൻ ദ്വീപുകളിലെ ജനങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന ഉത്സവം ഈ മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനുള്ള പൈതൃക പരിപാടിയായി കൂടിയാണ് കണക്കാക്കുന്നതെന്ന് ജലം,കൃഷി മന്ത്രാലയത്തിന്റെ ബ്രാഞ്ച് ജനറൽ ഡയറക്ടർ മുഹമ്മദ് അൽ അത്തിഫ് പറഞ്ഞു. ഫറസാൻ ദ്വീപിലെ അൽ ഹസീസ് ബീച്ചിൽ കടലിൽ പ്രത്യേകം വേലിക്കെട്ടി തയ്യാറാക്കിയ സ്ഥലത്താണ് ഫെസ്റ്റിവലിന്റെ പ്രധാന മത്സരമായ മീൻപിടുത്തം നടക്കുന്നത്. ദ്വീപിലെ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സൗദി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കൂടി സഹകരണത്തോടെ നടക്കുന്ന മേള വമ്പിച്ച ആവേശത്തോടെയാണ് പ്രദേശവാസികൾ വരവേൽക്കുന്നത്. ഉത്സവം രണ്ട് ദിവസം നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.