Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ഹൃദയാഘാതംമൂലം ...

മലയാളി ഹൃദയാഘാതംമൂലം റിയാദിൽ നിര്യാതനായി

text_fields
bookmark_border
മലയാളി  ഹൃദയാഘാതംമൂലം  റിയാദിൽ നിര്യാതനായി
cancel
camera_alt?????????
റിയാദ്​: മലയാളി ഹൃദയാഘാതംമൂലം സൗദിയിലെ റിയാദിൽ നിര്യാതനായി. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലി ൽ സിദ്ദീഖ്​ (51) ആണ്​ റിയാദ്​ നസീമിലെ താമസസ്ഥലത്ത്​ ശനിയാഴ്​ച​ മരിച്ചത്​. ഡ്രൈവറായി ജോലി ചെയ്​തിരുന്ന ഇദ്ദേഹം 30 വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ്​. നാലുമാസം മുമ്പാണ്​ അവസാനം നാട്ടിൽ പോയി മടങ്ങിവന്നത്​. മുഹമ്മദ്​ ഹനീഫ, ജമീല ബീവി ദമ്പതികളുടെ മകനാണ്​. ഭാര്യ: ഹംസത്ത്​ ബീവി. മക്കൾ: അലീന (പ്ലസ്​ ടു വിദ്യാർഥിനി), ആദില (പ്ലസ്​ വൺ വിദ്യാർഥി). രണ്ട്​ സഹോദരന്മാരും അഞ്ച്​ സഹോദരിമാരുമുണ്ട്​. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടി​​െൻറ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideathgulf news
News Summary - death-saudi-gulf news
Next Story