Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightരക്തസാക്ഷികൾ...

രക്തസാക്ഷികൾ മരിക്കുന്നില്ല

text_fields
bookmark_border

ലോകം സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഈ വർഷത്തെ സ്വാതന്ത്യ ദിനം കടന്നുവരുന്നത്. ബ്രിട്ടീഷ് പട്ടാളത്തി​ൻെറ അടിച്ചമർത്തലുകൾക്കെതിരെ പോരാടി ജീവത്യാഗം ചെയ്​ത സമരപോരാളികളുടെ ഓർമ ദിവസമാണ്‌ അഗസ്​റ്റ്​ 15. ജീവൻ ബലിയർപ്പിച്ചു നമ്മൾക്ക് മുമ്പേ കടന്നുപോയവർ പൊരുതി നേടിയ അവകാശങ്ങൾ നമ്മൾ അനുഭവിക്കുമ്പോൾ അവരെ ഓർക്കാതെ, അവരുടെ രക്തസാക്ഷിത്വം ഓർക്കാതെ ഒരു പ്രതിസന്ധി ഘട്ടത്തിലും നമുക്ക്​ മുന്നോട്ടുപോകാൻ ആവില്ല. കെട്ട കാലത്തി​ൻെറ നല്ല സൂചനകളാണ് രക്തസാക്ഷിത്വം. അതില്ലാതായാല്‍ അവിടെ അടിച്ചമർത്തലി​ൻെറ, തിന്മയുടെ പൂര്‍ണമായ ആധിപത്യം ഉടലെടുക്കും. ബ്രിട്ടീഷ് കിരാത വാഴ്​ചയെ നെഞ്ചൂക്കോടെ നേരിട്ടവരെ ഒരിക്കലും നമ്മൾ വിസ്​മരിക്കരുത്.

ഓരോ സ്വാതന്ത്യ ദിനവും അവരെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ കൂടിയാവണം. അവര്‍ എന്തിനു വേണ്ടി കൊല്ലപ്പെട്ടു എന്ന ചോദ്യം നാം നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കണം. ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിലാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്. അതിനാൽ, വിലമതിക്കാനാവാത്ത രക്തസാക്ഷിത്വങ്ങളുമാണ് അത്​. ഭാരതം കണ്ട ഏറ്റവും വലിയ രക്തസാക്ഷിത്വം മൂന്നു ദശകങ്ങളോളം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ച ഋഷിതുല്യനായ നമ്മുടെ രാഷ്​ട്രപിതാവി​​​േൻറതുതന്നെ ആണ്. സ്വാതന്ത്ര്യം കിട്ടിയപ്പോഴും ത​ൻെറ ആശയങ്ങളില്‍നിന്ന്​ പ്രചോദനം ഉള്‍ക്കൊള്ളുന്ന ഭാവി ഭാരതത്തെയാണ് ഗാന്ധിജി സ്വപ്​നം കണ്ടത്. നാഥുറാം ഗോദ്​സെ വെടി​െവച്ചുവീഴ്ത്തിയപ്പോള്‍ ഗാന്ധിജിയില്‍നിന്നുയര്‍ന്ന 'ഹേ രാം' ഇന്നും ഭാരതജനതയെ ത്രസിപ്പിക്കുന്നു; ആ രക്തസാക്ഷിത്വവും.

ബ്രിട്ടീഷുകാരുടെ കാൽക്കൽ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടത്, പൂർണ സ്വരാജ്യ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് പറഞ്ഞ സുഭാഷ് ചന്ദ്ര ബോസ്. 'എനിക്ക് രക്തം തരൂ, ഞാൻ സ്വാതന്ത്ര്യം തരാം'; മറക്കാൻ പറ്റുമോ ഈ വാക്കുകൾ. ഇന്ത്യൻ സമരചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി ആയിരുന്ന മംഗൾ പാണ്ഡേ തൊട്ട് ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആയ ബാജി റൗട് വരെ തങ്ങളുടെ ജീവത്യാഗം കൊണ്ടു നൽകിയത് അടിമത്തത്തി​ൻെറ അന്ധകാരത്തിൽ ഉഴറിയ ഒരു രാജ്യത്തിനു സ്വാതന്ത്ര്യത്തിലേക്കുള്ള പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.

1857ലെ സ്വാതന്ത്ര്യ സമര മുന്നേറ്റം, ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, വിപ്ലവ മുന്നേറ്റങ്ങൾ, കര്‍ഷക സമരങ്ങൾ, ഗോത്രവര്‍ഗ മുന്നേറ്റങ്ങള്‍, രാജഭരണ പ്രദേശങ്ങളില്‍ ഉത്തരവാദിത്ത ഗവണ്‍മൻെറിനായുള്ള പ്രക്ഷോഭം, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു ജീവത്യാഗം ചെയ്​തവർ. അതൊന്നും ഒരിക്കലും വിസ്​മരിക്കാനാവാത്തത് ആണ്. അവർ വിത്തുപാകിയ സ്വതന്ത്ര ചിന്തകളിൽനിന്ന് ഉരുത്തിരിഞ്ഞ ആവേശത്തിൽനിന്നാണ് നമുക്ക്​ ഇന്ന്​ കാണുന്ന അവകാശങ്ങൾ എല്ലാം തന്നെ നേടിയെടുക്കാൻ കഴിഞ്ഞത്. രാജ്യസ്‌നേഹത്തി​ൻെറ യഥാർഥ അർഥമെന്തെന്ന് ഭാരതീയരെ മുഴുവന്‍ സ്വജീവന്‍ നല്‍കി പഠിപ്പിച്ച, 24ാം വയസ്സില്‍ ബ്രിട്ടീഷ് കഴുമരത്തെ വരണമാല്യമായി കണ്ടു സ്വീകരിച്ച ഭഗത്​സിങ്​, ചന്ദ്രശേഖർ ആസാദ്, ലാലാ ലജ്​പത് റായി, ആദ്യ വനിതാ രക്തസാക്ഷി പ്രീതി ലതാ വാദേദാർ മുതലായവർ പകർന്നു നൽകിയത് പോരാട്ടത്തി​ൻെറ പുതിയ സമരമുഖങ്ങൾ ആയിരുന്നു. സ്വാതന്ത്ര്യ സമരത്തി​ൻെറ ബലിപീഠത്തില്‍ സ്വജീവന്‍ സന്തോഷപൂർവം ബലിയര്‍പ്പിക്കാന്‍ മുന്നോട്ടുവന്ന വേറെയും പോരാളികള്‍ ഉണ്ടായിരുന്നു.

റാം പ്രസാദ് ബിസ്​മിലും അഷ്​ഫാക്കുള്ള ഖാനും ഠാകുർ റോഷന്‍ സിങ്ങും വിദേശനിർമിത വസ്ത്രങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കുന്നതിനെതിരെ ഐതിഹാസിക പോരാട്ടം നടത്തി ജീവൻ ബലിയർപ്പിച്ച ബാബു ഗേനു സൈദുമൊക്കെ അവരില്‍ ചിലരാണ്. അതുപോലെ, അറിയപ്പെടാത്ത ഒട്ടനവധി രക്തസാക്ഷികൾ ഉണ്ട് ചരിത്രത്തി​ൻെറ ഇടവഴികളിൽ. അവരുടെ പേരുകൾ ഒരു ചരിത്ര പുസ്​തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. പക്ഷേ, ഇന്ത്യയുടെ ആത്മാവും ഓജസ്സും കുടികൊള്ളുന്നത് അവരിലും കൂടിയാണ്. അവർ വഴിതെളിച്ച നേരി​ൻെറ പാതയിലുമാണ്.

Show Full Article
TAGS:
Next Story