Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഹറമൈൻ: ജിദ്ദ...

അൽഹറമൈൻ: ജിദ്ദ വരെയുള്ള പരീക്ഷണ ഒാട്ടം വിജയം

text_fields
bookmark_border
അൽഹറമൈൻ: ജിദ്ദ വരെയുള്ള പരീക്ഷണ ഒാട്ടം വിജയം
cancel

ജിദ്ദ: അൽഹറമൈൻ റെയിൽവേ പദ്ധതിക്ക്​ കീഴിൽ ജിദ്ദ വരെയുള്ള പരീക്ഷണ ഒാട്ടം വിജയകരമെന്ന്​ പൊതു ഗതാഗത അതോറിറ്റി മേധാവിയും റെയിൽവേ ജനറൽ അതോറിറ്റി മേധാവിയുമായ ഡോ. റുമൈഹ്​ ബിൻ മുഹമ്മദ്​ അൽറുമൈഹ്​. റാബിഗിലെ കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റിയിൽ നിന്ന്​ ജിദ്ദ മേഖല സ്​റ്റേഷൻ വരെയായിരുന്നു ആദ്യ പരീക്ഷണ ഒാട്ടം. വിഷൻ 2030 ​​​െൻറ ഭാഗമായാണ്​ സൗദി റെയിൽവേ മക്കക്കും മദീനക്കുമിടയിൽ ഹറമൈൻ റെയിൽവേ പദ്ധതി നടപ്പാക്കുന്നത്​. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്​. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇൗവർഷം അവസാനത്തോടെ നിർമാണ ജോലികൾ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 
പദ്ധതിയുടെ ഒരോ ഘട്ടങ്ങളിലും വേണ്ട സഹായം നൽകിയ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ, മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ എന്നിവർക്കും സുരക്ഷ, സേവന വകുപ്പുകൾക്കും ​പൊതുഗതാഗത അതോറിറ്റി മേധാവി നന്ദി പറഞ്ഞു. ഗതാഗത മന്ത്രിയും റെയിൽവേ ഭരണ സമിതി അധ്യക്ഷനുമായ സുലൈമാൻ ബിൻ അബ്​ദുല്ല അൽഹമദാൻ പദ്ധതി സ്​ഥിരമായി വിലയിരുത്തുന്നുണ്ട്​.  
മക്കക്കും മദീനക്കുമിടയിൽ 450 കിലോമീറ്റർ നീളത്തിൽ ഇരട്ട ഇലക്​ട്രിക്​ പാതകളോട്​ കൂടിയതാണ്​ അൽഹറമൈൽ റെയിൽവേ. 
തീർഥാടകർക്കും സ്വദേശികൾക്കും വിദേശികൾക്കും ​സേവനത്തിന്​ 35 ട്രെയിനുകളുണ്ടാകും. വർഷത്തിൽ 60 ​ദശലക്ഷം യാത്രക്കാർക്ക്​​ സേവനം നൽകാൻ സാധിക്കുന്ന വിധത്തിൽ അന്താരാഷ്​ട്ര നിലവാരത്തോട്​ കൂടിയാണ്​ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsal haramain railwaysaudi public transport
News Summary - alharamain trial run-saudi arabia-gulfnews
Next Story