Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ സ​മ​ഗ്ര...

സൗ​ദി​യി​ൽ സ​മ​ഗ്ര കാ​ർ​ഷി​ക സ​ർ​വേ ആ​രം​ഭി​ച്ചു

text_fields
bookmark_border
സൗ​ദി​യി​ൽ സ​മ​ഗ്ര കാ​ർ​ഷി​ക സ​ർ​വേ ആ​രം​ഭി​ച്ചു
cancel

റി​യാ​ദ്​: സൗ​ദി​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മ​ഗ്ര കാ​ർ​ഷി​ക​സ​ർ​വേ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​രം​ഭി​ച്ചു. സ​സ്യ​ങ്ങ​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന​പ​ര​വും ഘ​ട​നാ​പ​ര​വു​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണി​ത്. കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു ഡാ​റ്റാ​ബേ​സ് ഒ​രു​ക്കു​ന്ന​താ​ണ്. രാ​ജ്യ​ത്തെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന ഗ​വേ​ഷ​ണ, ശാ​സ്ത്രീ​യ പ​ഠ​ന മേ​ഖ​ല​ക​ളി​ലെ ഉ​പ​യോ​ഗ​ത്തി​നാ​യി ഗ​വേ​ഷ​ക​ർ, പ​ഠി​ക്കു​ന്ന​വ​ർ, താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​വ​ശ്യ​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന​തി​നു​മാ​ണി​ത്.

ടെ​ലി​ഫോ​ൺ കാ​ളു​ക​ൾ, സ്വ​യം സ​ർ​വേ​ക​ൾ, ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് സ​മ​ഗ്ര കാ​ർ​ഷി​ക സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യെ​ന്ന് അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. സ​മ​ഗ്ര കാ​ർ​ഷി​ക സ​ർ​വേ​യു​ടെ വി​വ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​നോ താ​മ​സ​ക്കാ​രോ സ്ഥാ​പ​ന​മോ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളും ഡാ​റ്റ​യും ക​ർ​ശ​ന​മാ​യി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​ക്കാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaAgricultural Survey
News Summary - Agricultural Survey
Next Story