ജുബൈൽ: ദീർഘകാലം ജുബൈലിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. അഞ്ചൽ തടിക്കാട് സ്വദേശി എസ്.എം അഷറഫ് (52) ആണ് മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലോക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ജുബൈൽ അനബീബ് ഇൻഡസ്ട്രിയൽ കമ്പനിയിൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസർ ആയി ജോലി ചെയ്തുവരികയായിരുന്നു. തൊഴിൽ, സാമൂഹ്യരംഗത്ത് ധാരാളം വ്യക്തികളുമായി ബന്ധം പുലർത്തിയിരുന്ന അഷ്‌റഫിന്റെ നിര്യാണത്തിൽ ബന്ധുക്കളും സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും അനുശോചനം അറിയിച്ചു.
മാതാവ്: സുബൈദ, ഭാര്യ: ഷീജ അഷറഫ്, മക്കൾ: അൽസാഫി, റാബിയ, മരുമകൻ: ഉബൈദ്. മയ്യിത്ത് ഇന്ന് വൈകിട്ട് തടിക്കാട് ജുമാമസ്ജിദ് മഖ്ബറയിൽ നടക്കും.