സീനിയർ സോക്കർ: മമ്പാട് ഫ്രൻറ്​സ്​,  ബ്ലൂ സ്​റ്റാർ, ജെ.എസ്​.സി, ബ്ലാസ്​റ്റേഴ്‌സ് സെമിയിൽ

08:13 AM
09/01/2019
സീനിയർ സോക്കർ ഫെസ്്റ്റിൽ തമർ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ഹംസ കളിക്കാരുമായി പരിചയപ്പെടുന്നു

ജിദ്ദ: ജെ. എസ്.സി -ഐ.എസ്​.എം  40 പ്ലസ്​ സീനിയർ സോക്കർ ഫെസ്റ്റ് തമർ ഗ്രൂപ്പ് സി.ഇ. ഒ  മുഹമ്മദ് ഹംസ ഉദ്​ഘാടനം ചെയ്​തു. ചടങ്ങിൽ വി.കെ റഊഫ്, ശ്രീകുമാർ ചേർത്തല, അലി റാവുത്തർ തേക്കുതോട്, നിസ്സാം പാപ്പറ്റ, ഷിബു കൂറി, ഷുക്കൂർ വക്കം, കെ.ടി ഹൈദർ, ഹിഷാം മഹി, ഷാഫി, അബ്്ദുൽ റഹിം, ഇസ്മായിൽ, അബ്​ദുൽ ഹഖ്, ജമാൽ പാഷ, അബ്​ദുൽ റഹിം ഒതുക്കുങ്ങൽ, കബീർ കൊണ്ടോട്ടി, അലി ഹുസൈൻ അലി, കുഞ്ഞി മുഹമ്മദ് കോടുശ്ശേരി, നാസർ ശാന്തപുരം, ഡോ. നസീർ തുടങ്ങിയവർ  പങ്കെടുത്തു. ആദ്യമത്സരത്തിൽ കാളികാവ് പ്രവാസി അസോസിയേഷനെ ഒന്നിനെതിരെ നാല് ഗോളിന് ബ്ലാസ്​റ്റേഴ്‌സ് എഫ്.സി  പരാജയപ്പെടുത്തി. മുനീർ മൂന്നും റഷീദ് ഒന്നും ഗോൾ നേടി. ബ്ലാസ്​റ്റേഴ്​സി​​െൻറ റഷീദാണ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. 
രണ്ടാം മത്സരത്തിൽ മമ്പാട് ഫ്രണ്ട്സ് ഒന്നിനെതിരെ നാല് ഗോളിന്​ പ​െൻറിഫ് എഫ്.സിയെ പരാജയപ്പെടുത്തി. ഹാരിസ് രണ്ട്​ ഗോളും റസാഖ്, ഹംസത്തു എന്നിവർ ഓരോ ഗോളും  നേടി.ഹാരിസ് മമ്പാടാണ് മാൻ ഓഫ് ദി മാച്ച്​. മൂന്നാം മത്സരത്തിൽ ബദർ അൽ തമാം ടൗൺ ടീമിനെ ജെ.എസ്.സി ഐ എസ്​. എം സോക്കർ അക്കാദമി സക്കീർ നേടിയ  ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചു. ജെ.എസ്.സി യുടെ പി.ആർ സഹീർ മികച്ച കളിക്കാരനായി. നാലാം മത്സരത്തിൽ സോക്കർ ഫ്രീക്‌സിനെ ഏകപക്ഷീമായ രണ്ടു ഗോളിന് തോൽപിച്ച്​ ബ്ലൂ സ്​റ്റാർ സീനിയേഴ്സ് ജേതാക്കളായി. അലവി, മൻസൂർ തുടങ്ങിയവർ ഗോൾ നേടി. ബ്ലൂ സ്​റ്റാറി​​െൻറ റിയാസ് മാൻ ഓഫ് ദി മാച്ച്​  ആയി. ശരീഫ് പരപ്പന, അലി മുഹമ്മദ്, സുൾഫിക്കർ ഒതായി, ജമാൽ പാഷ, പി.കെ സിറാജ് തുടങ്ങിയവർ മാൻ ഒാഫ്​ ദ മാച്ചിന് സമ്മാനങ്ങൾ വിതരണം ചെയ്​തു.  
വെള്ളിയാഴ്ച നടക്കുന്ന ഒന്നാം സെമിയിൽ  ഒന്നാം മത്സരത്തിൽ മമ്പാട് ഫ്രൻറ്​സും  ബ്ലൂ സ്​റ്റാർ സീനിയേഴ്സും  ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ജെ.എസ്​.സി.ഐ എസ്​.എം സോക്കർ അക്കാദമി സീനിയേഴ്സ് ബ്ലാസ്​റ്റേഴ്‌സ് എഫ് സി യുമായി മത്​സരിക്കും. വെള്ളിയാഴ്​ച രാത്രി എട്ടിന് മൽസരങ്ങൾ ആരംഭിക്കും.  

Loading...
COMMENTS