Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദ്യം കടത്തിയതിന് 11​...

മദ്യം കടത്തിയതിന് 11​ കോടിയുടെ പിഴ​; മുനീറിന്​ പറയാനുള്ളത്​ ചതിയുടെ കഥ

text_fields
bookmark_border
മദ്യം കടത്തിയതിന് 11​ കോടിയുടെ പിഴ​; മുനീറിന്​ പറയാനുള്ളത്​ ചതിയുടെ കഥ
cancel
Listen to this Article

ദമ്മാം: ബഹ്​റൈനിൽ നിന്ന്​ സൗദിയിലേക്ക്​ ട്രെയിലറിൽ മദ്യം കടത്തിയതിന്​ പിടിക്കപ്പെടുകയും 11 കോടി രൂപയോളം (റിയാൽ) പിഴക്കും നാടുകടത്തലിനും ശിക്ഷ വിധിക്കപ്പെടുകയും ചെയ്​ത കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന്റെ (24) വാർത്ത പ്രവാസികളെ​ അമ്പരപ്പിക്കുന്നതായിരുന്നു​. ഒരു മാസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാൻ ദമ്മാം ക്രിമിനിൽ കോടതി സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും ഈ വിധിയെ മറികടക്കാൻ അപ്പീൽ കോടതിയിൽ സാധിക്കുമോ എന്ന ആശങ്കയിലാണ്​ മുനീറിന്റെ ബന്ധുക്കൾ.

അപ്പീൽ കോടതിയും രക്ഷയായില്ലെങ്കിൽ ഭാരിച്ച തുകയുടെ പിഴ കെട്ടാതെ സൗദിയിലെ ജയിലിൽ നിന്ന് മോചിതനാവാൻ കഴിയില്ല. ജീവിതകാലം മുഴുവൻ തടവറയിൽ കഴിയേണ്ടിവരും. ഇത്രയും ഗൗരവമുള്ള ശിക്ഷ ക്ഷണിച്ചു വരുത്തിയ കേസിൽ അകപ്പെട്ടതിന് പിന്നിൽ ചതിയുടെ കഥയാണ് മുനീറിന് പറയാനുള്ളത്​. കുടുംബത്തിന്‍റെ ദാരിദ്ര്യവും അനുജന്‍റെ കരൾ രോഗവും തനിക്ക്​ ബാധിച്ച അർബുദവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ട ഒരു കാലഘട്ടത്തിൽ​ ദമ്മാമിൽ വെച്ച് പരിചയപ്പെട്ട​ പെരിന്തൽമണ്ണ സ്വദേശി വാഗ്ദാനം ചെയ്ത സഹായത്തിന് പിന്നിലാണ് ചതി ഒളിച്ചിരുന്നത്. അത് യഥാസമയം മനസിലാകാതെ പോയതിൽ സ്വയം പഴിക്കുകയാണ് ഇന്ന് മുനീർ.

യുവാവിന്റെ കരളലയിക്കുന്ന അനുഭവങ്ങൾ കേട്ട പെരിന്തൽമണ്ണ സ്വദേശി സഹായിക്കാൻ തയാറാവുകയായിരുന്നു. ട്രെയിർ ഡ്രൈവറായ മുനീറിന് ബഹ്​റൈനിലേക്ക്​ ഒരു ഓട്ടം നൽകി. ബഹ്​റൈനിൽ പോയി സുഹൃത്ത്​ നൽകുന്ന സാധനങ്ങളുമായി തിരിച്ചെത്തിയാൽ 10,000 റിയാൽ നൽകാം എന്നായിരുന്നുവത്രേ വാഗ്ദാനം. നാട്ടിൽ പോകാൻ റീ എൻട്രി അടിച്ചിരുന്ന മുനീർ അതിന്​ മുമ്പ്​ ലഭിക്കാൻ സാധ്യതയുള്ള വലിയ തുക പ്രതീക്ഷിച്ചാണ്​ ഈ ജോലി ഏറ്റെടുത്തത്​. ത​ന്റെ നിസ്സഹായാവസ്​ഥയിൽ സങ്കടം തോന്നി സഹായിക്കാൻ വന്ന ആൾ ചതിക്കുമെന്ന്​ സ്വപ്നതത്തിൽ പോലും കരുതിയതല്ലത്രേ.

അഞ്ച് വർഷത്തിലധികമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുനീർ ആദ്യമായാണ്​ ബഹ്​റൈനിലേക്ക്​ ഓട്ടം പോകുന്നത്​. ബഹ്​റൈനിൽ എത്തിയ മുനീർ, പെരിന്തൽമണ്ണ സ്വദേശി​ നൽകിയ വിവരനുസരിച്ച്​ എത്തിയ മലയാളിക്ക് ട്രെയിലർ കൈമാറി. അതും കൊണ്ട് പോയ അയാൾ രണ്ടാം ദിവസം തിരിച്ചെത്തി ട്രെയിലർ മുനീറിനെ തിരിച്ചേൽപിച്ചു. അതുമായി സൗദിയിലേക്ക്​ തിരികെ വരും വഴിയാണ്​ കോസ്​വേയിൽ വെച്ച് കസ്റ്റംസിനാൽ പിടിക്കപ്പെടുന്നത്​. 4,000 മദ്യക്കുപ്പികളാണ്​ ട്രെയിലറിൽ ഉണ്ടായിരുന്നത്​.

ബഹ്​റൈനിലെ മദ്യം സൗദിയിലെത്തിച്ച് പത്തിരട്ടി വിലക്ക് വിൽക്കലാണത്രെ മദ്യക്കടത്തുകാരുടെ രീതി. അതിരാവിലെ തന്നെ ടെയിലറുമായി കോസ്​വേയിൽ എത്തണമെന്ന്​ ഇരു മലയാളികളും നിർബന്ധിച്ചിരുന്നതായി മനീർ ഓർക്കുന്നു. എന്നാൽ മുനീർ അൽപം വൈകിയാണ്​ എത്തിയത്​. പിടിക്കപ്പെട്ടപ്പോൾ മാത്രമാണ്​ ട്രെയിലറിൽ മദ്യമാണെന്ന്​ തിരിച്ചറിഞ്ഞതെന്നാണ്​ മുനീർ പറയുന്നു. യുവാവ് പിടിക്കപ്പെട്ടതോടെ രണ്ട് മലയാളികളും അപ്രത്യക്ഷരായി. ഇവരെ പിടികിട്ടിയാൽ മാത്രമേ തന്റെ നിരപരാധിത്വം മുനീറിന് സൗദി കോടതിയിൽ തെളിയിക്കാൻ സാധിക്കു.

ഒരു കുടുംബത്തിന്റെ അത്താണിയായ അവിവാഹിതനായ ചെറുപ്പക്കാര​ന്റെ ജീവിതമാണ്​ മദ്യ മാഫിയയുടെ കെണിയിൽപെട്ട് എരിഞ്ഞു തീരുന്നത്​. കാൻസർ ബാധിതനായ മുനീർ രണ്ട്​ ഓപറേഷനുകൾക്ക്​ വിധേയനായിട്ടുണ്ട്​. നാട്ടിൽ സഹോദരൻ കരൾ രോഗബാധിതനായി ചികിത്സയിലാണ്​. നാട്ടിലെ നിർധന കുടുംബം ഈ ചെറുപ്പക്കാരനെ ​ആശ്രയിച്ചായിരുന്നു​ ജീവിതം മുന്നോട്ട്​ കൊണ്ടു പോയിരുന്നത്​. അതാണ്​ ഇപ്പോൾ തടവറയുടെ ഇരുട്ടിൽ പെട്ടിരിക്കുന്നത്​. മദ്യക്കടത്തായതിനാൽ സഹായിക്കാൻ സാമൂഹിക പ്രവർത്തകരും വിമുഖത കാണിക്കുകയാണ്​. ഉന്നത ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ മുനീറിന്റെ ജീവിതം തടവറയിൽ അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor smugglingMuneer
News Summary - 11 crore fine for smuggling liquor; Muneer has to tell the story of cheating
Next Story