Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2019 4:34 AM GMT Updated On
date_range 2019-03-12T10:04:31+05:30വുഖൂദിന് ഇളവ്: കരട് നിയമം ശൂറാ കൗൺസിൽ പരിഗണിച്ചു
text_fieldsദോഹ: ശൂറാ കൗണ്‍സിലിന്റെ പ്രതിവാര യോഗത്തില്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഫ്യുവല്‍ കമ്പനി (വുഖൂദ്)ക്ക് ഗ്യാസ്, പെട്രോള്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ മാര്‍ക്കറ്റിംഗ്, വില്‍പ്പന, ഗതാഗതം, വിതരണം എന്നിവക്ക്ആനുകൂല്യം നീട്ടണമെന്ന ഫിനാന്‍ഷ്യല്‍ ആൻറ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയുടെ കരട് നിയമം കൗണ്‍സില്‍ ചര്‍ച്ച് ചെയ്ത് തീരുമാനമെടുത്തു. കരട് നിയമം അംഗീകരിച്ച ശൂറാ കൗണ്‍സില്‍ ശിപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. കരയിലേയും കടലിലേയും പരിസ്ഥിതി സംരക്ഷിക്കാനുള്ള നിര്‍വ്വഹണങ്ങള്‍ ഉറപ്പുവരുത്തണമെന്ന ചില അംഗങ്ങളുടെ ശിപാര്‍ശ ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കും. ഇക്കാര്യം പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
Next Story