Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകഴിഞ്ഞ വർഷം...

കഴിഞ്ഞ വർഷം ഖത്തറിലെത്തിയത് 21 ലക്ഷം സന്ദർശകർ

text_fields
bookmark_border
കഴിഞ്ഞ വർഷം ഖത്തറിലെത്തിയത് 21 ലക്ഷം സന്ദർശകർ
cancel

ദോ​ഹ: 2019ല്‍ ​ഖ​ത്ത​റി​ലെ​ത്തി​യ​ത് 21 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ര്‍ശ​ക​ർ. 17ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് ക​ട​ൽ​ക​ട ​ന്ന് ഖ​ത്ത​ർ കാ​ണാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്. ഖ​ത്ത​ര്‍ ദേ​ശീ​യ ടൂ​റി​സം കൗ​ണ്‍സി​ല്‍ സെ ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ് ഗ്രൂ​പ്​ ചീ​ഫ് എ​ക്സി​ക്യു​ട്ടി​വു​മാ​യ അ​ക്ബ​ര്‍ അ​ല്‍ബാ​കി​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന വാ​ണി​ജ്യോ​ത്സ​വ​മാ​യ ‘ഷോ​പ്പ് ഖ​ത്ത​ർ’ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​ൽ ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.


ക​ഴി​ഞ്ഞ​വ​ര്‍ഷം ഖ​ത്ത​റി​െൻറ പ്ര​ധാ​ന വി​പ​ണി​ക​ളി​ല്‍ ഇ​ര​ട്ട അ​ക്ക വ​ള​ര്‍ച്ച കൈ​വ​രി​ക്കാ​നാ​യി​ട്ടു​ണ്ട്. പൊ​തു, സ്വ​കാ​ര്യ അ​ര്‍ധ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വി​വി​ധ പ​ങ്കാ​ളി​ക​ളു​ടെ പി​ന്തു​ണ ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്ര​ധാ​ന​പ​ങ്ക് വ​ഹി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷോ​പ്പ് ഖ​ത്ത​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജ്യ​ത്ത് സ​ന്ദ​ര്‍ശ​നം ന​ട​ത്താ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​സ അ​പേ​ക്ഷ വേ​ഗ​ത്തി​ല്‍ ട്രാ​ക്ക് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. നി​ല​വി​ല്‍ വി​സ​യി​ല്ലാ​തെ 80ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് ഖ​ത്ത​ര്‍ സ​ന്ദ​ര്‍ശി​ക്കാ​നാ​കും. ഇ​തി​ലേ​ക്ക് കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatartourismgulf news
News Summary - tourism-qatar-gulf news
Next Story