Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകഠിനകഠോരമീ യാത്ര

കഠിനകഠോരമീ യാത്ര

text_fields
bookmark_border
Air India flight
cancel

ദോഹ: ജീവിതത്തിലെ ഏറ്റവും ദുരിതമേറിയൊരു യാത്രയുടെ കഠിനമായ അനുഭവങ്ങളും പേറിയായിരുന്നു അവർ 150ൽ ഏറെ വരുന്ന യാത്രക്കാർ ചൊവ്വാഴ്​ച രാവിലെ കോഴിക്കോട്​ വിമാനമിറങ്ങിയത്​. കുടുംബത്തിൻെറ സന്തോഷത്തിൽ പങ്കുചേരാൻ വാർഷികാവധിക്ക്​ മടങ്ങുന്നവർ, ബന്ധുവിൻെറ മരണത്തെ തുടർന്ന്​ അടിയന്തിരമായി നാട്ടിലേക്ക്​ പുറപ്പെട്ടവർ, അസുഖ ബാധിതരായി വിദഗ്​ധ ചികിത്സക്കായി നാട്ടിലെത്താൻ ആഗ്രഹിച്ചവർ... അങ്ങനെ പലരുമുള്ള സംഘം. ഞായറാഴ്​ച ഉച്ചക്ക്​ ദോഹയിൽ നിന്നും പറന്നുയർന്ന്​ രാത്രിയോടെ ലക്ഷ്യ സ്​ഥാനത്തെത്താൻ ഒരുങ്ങിയിറങ്ങിയവർ വീടണയുന്നത്​ ചൊവ്വാഴ്​ച രാവിലെ മാത്രം.

ഞായറാഴ്​ച ഉച്ച 12.25ന്​ പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട്​ എയർഇന്ത്യ എക്​സ്​പ്രസ്​ ഐ.എക്​സ്​ 374 വിമാനമാണ്​ 150ൽ ഏറെ വരുന്ന യാത്രക്കാരെ ഒന്നര ദിവസത്തിലേറെ പെരുവഴിയിലാക്കിയത്​. അനിശ്​ചിതമായി തുടർന്ന കാത്തിരിപ്പിനു ശേഷം, തിങ്കളാഴ്​ച രാത്രി ഒമ്പത്​ മണിയോടെയാണ്​ വിമാനം ദോഹയിൽ നിന്നും ടേക്​ഓഫ്​ ചെയ്​തത്​. ഇന്ത്യൻ സമയം പുലർച്ചെ 4.30ഓടെ വിമാനം കോഴിക്കോട്​ പറന്നിറങ്ങിയപ്പോൾ മാത്രമായിരുന്നു യാത്രക്കാർക്ക്​ ആശ്വാസമായത്​.

വിമാനം യാത്രമുടങ്ങി, അനിശ്​ചിതമായി വൈകിയത്​ എയർഇന്ത്യയുടെ സേവനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും വഴിയൊരുക്കി. എയർഇന്ത്യയുടെ ഫേസ്​ ബുക്​, ട്വിറ്റർ പേജുകളിലും, മറ്റു പ്രവാസിക കൂട്ടായ്​മകളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലുമായിരുന്നു പ്ര​തിഷേധം ശക്​തമായത്​.

സീസണും ഓഫ്​ സീസണുമില്ലാതെ ടിക്കറ്റ്​ നിരക്ക്​ കുത്തനെ ഉയർത്തി, പ്രവാസികളെ പിഴിയുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ്​ എയർലൈൻ കമ്പനിയിൽ നിന്ന്​ ദുരനുഭവവുമെന്ന് ​ യാത്രക്കാർ ചൂണ്ടികാണിക്കുന്നു. വിമാന ടിക്കറ്റ്​ നിരക്ക്​ വർധന നിയന്ത്രിക്കണം എന്ന സംസ്​ഥാന സർക്കാറിൻെറ ആവശ്യം കേന്ദ്രവ്യോമയാന മന്ത്രാലയം തള്ളിയതോടെ വർധിച്ച അമർഷം ഈ സാഹചര്യത്തിൽ കൂടുതൽ ശക്​തമായി തന്നെ പ്രവാസി യാത്രക്കാർ പ്രകടമാക്കി.

‘മറക്കില്ല ഈ ദുരിതയാത്ര’

ഒന്നര ദിവസം വൈകി നാട്ടിലെത്തിയ എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലെ യാത്രക്കാരനായിരുന്നു​ കോഴിക്കോട്​ പേരാ​മ്പ്ര സ്വദേശിയായ സൈഫുൽ അസ്​ലം. ഭാര്യയും, ആറും ഒന്നരയും വയസ്സുള്ള മക്കളും, ഭാര്യാ മാതാപിതാക്കളും ഉൾപ്പെടെ ആറു പേരായിരുന്നു യാത്ര പുറപ്പെട്ടത്​. ‘കുട്ടികളും പ്രായമുള്ളവരുമെല്ലാം ഉള്ളതിനാൽ ഞായറാഴ്​ച രാവിലെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ട്​ 9.30ഓടെ വിമാനത്താവളത്തിൽ റിപ്പോർട്ട്​ ചെയ്​തതായിരുന്നു സൈഫും കുടുംബവും. ഞായറാഴ്​ച യാത്ര മുടങ്ങുകയും, വിമാനം വൈകുകയും ഉൾപ്പെടെ നാടകീയ സംഭവങ്ങളെല്ലാം കഴിഞ്ഞ്​ 48 മണിക്കൂറിന്​ ശേഷമാണ്​ ഈ കുടുംബം വീടണഞ്ഞത്​. ചൊവ്വാഴ്​ച പുലർച്ചെ കോഴിക്കോട്​ വിമാനം ലാൻഡ്​ ചെയ്​ത ശേഷം, നേരെ പോയത്​ ആശുപത്രിയിലേക്കായിരുന്നുവെന്ന്​ ഇദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

അനിശ്​ചിതമായി യാത്ര വൈകിയതുകാരണം കുട്ടികൾക്കും മുതിർന്നവർ​ക്കുമെല്ലാം ശാരീരിക ബുദ്ധിമുട്ടുകളായി. ​വിമാനം വൈകിയതോടെ ഹോട്ടലിലേക്ക്​ മാറ്റിയിരിന്നു. ഒരു മണിക്കുർ, അല്ലെങ്കിൽ രണ്ടു മണിക്കൂർകഴിഞ്ഞ്​പുറപ്പെടും എന്ന്​ അറിയച്ചതല്ലാതെ വിമാനം എപ്പോൾ പുറപ്പെടും എന്ന്​ കൃത്യമായി വിവരം നൽകിയില്ല. ഒടുവിൽ തിങ്കളാഴ്​ച വൈകുന്നേരം അഞ്ചു മണിയോടെയാണ്​ വിമാനത്താവളത്തിലേക്ക്​ പുറപ്പെടാൻ അറിയിപ്പെത്തുന്നത്​. ഉടൻ വീണ്ടും യാത്രക്കൊരുങ്ങി വിമാനത്താവളത്തിലെത്തി. രാത്രി എട്ട്​ മണിക്കു മുമ്പ്​ തന്നെ വിമാനത്തിൽ കയറിയിരുന്നു. ഒടുവിൽ ഒമ്പത്​ മണിക്ക്​ ടേക്​ഓഫ്​ ചെയ്​തപ്പോൾ മാത്രമാണ്​ ആശ്വാസമായത്​. ഷെഡ്യൂൾ റദ്ദാക്കിയ സർവീസ്​ ആയതിനാൽ നേരത്തെ ബുക്ക്​ ചെയ്​ത ഭക്ഷണം നൽകിയില്ല. ഉച്ചക്ക്​ കഴിച്ച ഭക്ഷണമായതിനാൽ രാത്രിയോടെ വിശപ്പിൻെറ കാഠിന്യം സഹിച്ചുകൊണ്ടുമായി യാത്ര. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കിൽ കഴിക്കാനുള്ള ഭക്ഷണമെങ്കിലും കരുതാമായിരുന്നു.

ഒന്നര ദിവസത്തിലേറെ വൈകിയെങ്കിലും പ്രശ്​നങ്ങളൊന്നുമില്ലാതെ വീടെത്താനായത്​ ആശ്വാസം. ദൈവത്തിന്​ സ്​തുതി’ -ഖത്തർ ആഭ്യന്തര മ​ന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സൈഫുൽ അസ്​ലം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India flight33 hours lateterrible experience
News Summary - The passengers of the Air India flight, which departed from Doha 33 hours late, had a terrible experience
Next Story