ദോഹ: പ്രസവ സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രാജ്യത്തെ പ്രഥമ മൊബൈൽ ആപ്ലിക്കേ ഷൻ ‘ടെൻ മൂൺസ്’ സിദ്റ മെഡിസിൻ പുറത്തിറക്കി. ചാന്ദ്രമാസ കലണ്ടർ അടിസ്ഥാനമാക്കി പത്ത് മാസത്തേക്ക് ഗർഭിണികൾക്കുള്ള നിർദേശങ്ങളാണ് പ്രധാനമായും ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബ, രോഗി കേന്ദ്രീകരിച്ചുള്ള സിദ്റ മെഡിസിെൻറ പ്രത്യേക രോഗ പരിരക്ഷാരംഗത്ത് മറ്റൊരു നാഴികക്കല്ലായി മാറിയിരി ക്കുകയാണ് ‘ടെൻ മൂൺസ്’ ആപ്പ്.
ഗർഭിണികളുടെ പത്ത് മാസത്തെ അമ്മയാകാനുള്ള യാത്രയുടെ ഓരോ ഘട്ടവും വളരെ വിശദമായി തന്നെ ‘ടെൻ മൂൺസ്’ പ്രതിപാദിക്കുന്നുണ്ട്. ഭ്രൂണത്തിെൻറ ക്രമാനുഗതമായ വളർച്ചയും ഭക്ഷ്യശീലത്തിൽ വരുത്തേണ്ട മാറ്റ ങ്ങളും പോഷാകാഹാര കുറിപ്പുകളും അറബി, ഇംഗ്ലീഷ് ഭാഷകളിലായി ആപ്പിൽ വളരെ വ്യക്തമായി നൽകിയി രിക്കുന്നു. ആൻേഡ്രായിഡിൽ നിന്നും ആപ്പിളിെൻറ ആപ്പ് സ്റ്റോറിൽ നിന്നും സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാനാകും.
സിദ്റയിലെ ക്ലിനിക്കൽ മിഡ്വൈഫായ പൗലാ ഇബാനെസും ഹാർഡ്വെയർ സിസ്റ്റം, ത്രീഡി പ്രിൻറിംഗ് സെ ക്ഷൻ എഞ്ചിനീയറുമായ സോഫിയ ഫെരീറയുമാണ് ആപ്പിെൻറ പിന്നിൽ പ്രവർത്തിച്ചവർ. സിദ്റ മെഡിസിെൻറ ഇമാജിൻ സംരംഭത്തിന് കീഴിലാണ് ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ പ്രഥമ മൊബൈൽ ആപ്ലിക്കേഷൻ കൂടിയാണ് ‘ടെൻ മൂൺസ്’. ഗർഭകാലത്തിെൻറ ആദ്യ ഘട്ടങ്ങളിൽ ഗർഭിണികൾ നിർബന്ധമായും പാലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതു മായ നിരവധി മാർഗനിർദേശങ്ങളുണ്ട്.
ഗർഭ സംബന്ധമായി കൃത്യമായ മാർഗനിർദേശം നൽകുന്നതിന് സിദ്റ യുടെ ‘ടെൻ മൂൺസ്’ വളരെ പ്രയോജനം ചെയ്യുമെന്നും ഇബാനെസും ഫെരീറയും പറഞ്ഞു.
സിദ്റക്ക് കീഴിലുള്ള ഗർഭകാലത്തെ ചികിത്സയുടെ പൂർണവിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട് ഓരോ പരിശോധനാ സമയത്തും ലഭിക്കുന്ന വിവരങ്ങൾ, കുഞ്ഞി െൻറ വളർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ, അൾട്രാ സൗണ്ട് സ്കാൻ വിവരങ്ങൾ നേരിട്ട് അയക്കാനുള്ള സൗ കര്യം, ഗർഭകാലത്തെ ഭക്ഷണശൈലിയും പോഷകാഹാരങ്ങളും തുടങ്ങി ഗർഭിണികൾക്ക് വളരെ പ്രയോജന പ്പെടുന്ന ആപ്ലിക്കേഷനാണ് സിദ്റ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 8:12 AM GMT Updated On
date_range 2019-03-18T09:30:00+05:30ഗർഭിണികൾക്ക് നിർദേശങ്ങൾ എത്തിക്കും; ഇവൻ ‘ടെൻ മൂൺസ്’ ആപ്
text_fieldsNext Story