Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമിസഈദിൽ പ്രത്യേക...

മിസഈദിൽ പ്രത്യേക കോൺസുലാർ ക്യാമ്പ്​

text_fields
bookmark_border
മിസഈദിൽ പ്രത്യേക കോൺസുലാർ ക്യാമ്പ്​
cancel

ദോഹ: ഖത്തർ ഇന്ത്യൻ എംബസിയും ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ്​ ഫോറവും ചേർന്ന്​ പ്രത്യേക കോൺസുലാർ ക്യാമ്പ്​ ​17ന്​ വെള്ളിയാഴ്​ച മിസഈദിലെ ​േഗ്ലാബൽ വില്ലേജ്​ രണ്ടിൽ സംഘടിപ്പിക്കുന്നു.​ രാവിലെ 10 മുതൽ 12വരെ നടക്കുന്ന ക്യാമ്പിൽ മിസഈദിലെ ഇന്ത്യൻ തൊഴിലാളികൾക്ക്​ പാസ്​പോർട്ട്​ പുതുക്കൽ, അറ്റസ്​റ്റേഷൻ സേവനങ്ങൾ എന്നിവ ലഭ്യമാവും. തൊഴിലാളികൾക്കുള്ള ബോധവത്​കരണം, തൊഴിൽസംബന്ധമായ പ്രശ്​നങ്ങൾക്കുള്ള പരിഹാരം എന്നിവയുമുണ്ടാവും.

ഗ്ലോബല്‍ വില്ലേജ് 2, അംവാജ്, സോണ്‍ 92, സ്ട്രീറ്റ് 701ലാണ് ക്യാമ്പ്​ നടക്കുന്നതെന്ന്​ എംബസി അധികൃതർ അറിയിച്ചു. രാവിലെ എട്ടു മണി മുതല്‍ ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് അപേക്ഷാഫോറം പൂരിപ്പിക്കാനുള്ള സഹായം ലഭ്യമാവും. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ കൈയില്‍ കരുതണം. ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് െഡസ്‌ക് നമ്പറായ 3334 4365, 7786 7794 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special consular camp at Misaid
Next Story