ദോഹ: സിദ്റ മെഡിസിനില്‍ കുട്ടികളുടെ വിവിധ ശസ്ത്രക്രിയകൾക്ക് ഇനി റോബോർട്ടിക് സാേങ്കതിക വിദ്യ ഉപയോഗിക്കും. ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമായാണ് പീഡിയാട്രിക് റോബോട്ടിക് സര്‍ജറി പ്രോഗ്രാം തുടങ്ങുന്നത്. ഓപ്പണ്‍ സര്‍ജറിക്ക് പകരമായുള്ള നൂതനമായ സംവിധാനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറ്റവും ഉന്നതമായ ആരോഗ്യപരിചരണവും ചികിത്സാസൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഖത്തര്‍ ഫൗണ്ടേഷന് കീഴിൽ സിദ്റ ആശുപത്രി പ്രവർത്തിക്കുന്നത്.
ഏറ്റവും അത്യാധുനിക ശസ്ത്രക്രിയാ സാ ങ്കതിക വിദ്യയാണ് പുതിയ സംവിധാനത്തില്‍ ഉള്ളത്. ഖത്തറിലെയും മേഖലയിലെയും രോഗികള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ആരോഗ്യപരിചരണം ഉറപ്പാക്കാന്‍ പര്യാപ്തമായ വിധത്തിലാണ് പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. രോഗികള്‍ക്ക് ലോകനിലവാരത്തിലുള്ള പരിചരണം ലഭ്യമാക്കുന്നതിലും മേഖലയില്‍ ആരോഗ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയിലും സിദ്റ മെഡിസിെൻറ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് അധികൃതർ പറയുന്നു. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് പീഡിയാട്രിക് റോബോട്ടിക് പ്രോഗ്രാം അവതരിപ്പിക്കുന്നത്. അന്യോന്യം ഇടപെടല്‍ നടത്താ നാകുന്ന റോബോട്ടിക് പ്ലാറ്റ്ഫോമാണ് പ്രോഗ്രാമിലുള്ളത്. അധ്യാപകനും വിദ്യാര്‍ഥിക്കും ഒരേ സമയം ഉപയോ ഗിക്കാന്‍ കഴിയും. പരിശീലന കാലയളവില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സങ്കീര്‍ണമായ ശസ്ത്രക്രിയാ ദൗത്യങ്ങള്‍ റോബോട്ടിക് ടെക്നോളജി ഉപയോഗിച്ച് നടത്തും.
സിദ്റ മെഡിസിനിലെയും മറ്റു ആരോഗ്യപരിചരണ സ്ഥാപനങ്ങളിലെയും പീഡിയാട്രിക് സര്‍ജിക്കല്‍ വിഭാഗങ്ങ ളില്നിന്നുള്ളവര്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും മികച്ച രീതിയില്‍ ശസ്ത്രക്രിയകള്‍ നടത്തുകയുമാണ് പുതിയ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെയും മിഡിലീസ്റ്റിലെയും പ്രതിഭാധനരായവര്‍ക്ക് ഈ അറിവുകള്‍ വികസിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പുതിയപ്രോഗ്രാമിലൂടെ ചെയ്യുന്നതെന്ന് പീഡിയാട്രിക് സര്‍ജറി വൈസ് ചെയര്മാൻ ഡോ. മന്‍സൂര്‍ അലി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയിലേക്കും മികച്ച പ്രവര്‍ത്തനങ്ങളിലേക്കും ആരോഗ്യരംഗത്തുള്ളവർക്ക് പ്രവേശനാനുമതി നല്‍കുന്നതാണ് പീഡിയാട്രിക് റോബോട്ടിക്സ് പ്രോഗ്രാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.