ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ കടൽ കായിക വിനോദ പരിപാടികൾ ഇനിയൊരു അറിയിപ്പുണ ്ടാകുന്നത് വരെ ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. കടലിലൂടെയുള്ള വാട്ടർ സ്കൂട്ടർ, ജെറ്റ് ബോട്ടുകൾ തുടങ്ങിയവയുടെ പ്രവർത്തനം നിരോധിച്ചു. കടൽ കായികമേഖലയിലെ തൽപരരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
കോവിഡ്–19 വ്യാപനം തടയാനും പ്രതിരോധിക്കാനുമായി നേരത്തെ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒരുമിച്ച് കൂടുന്നതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും സർക്കാർ നിയമം മൂലം നിരോധിച്ചിരുന്നു. നിയമലംഘകർക്ക് കനത്ത പിഴയടക്കം വലിയ ശിക്ഷകളാണ് നിയമം അനുശാസിക്കുന്നത്.