Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ യുവാക്കളുടെ...

ഇന്ത്യൻ യുവാക്കളുടെ ജയിൽ മോചനശ്രമം: മലയാളി അഭിഭാഷകൻ കെനിയയിലെത്തി

text_fields
bookmark_border
ഇന്ത്യൻ യുവാക്കളുടെ ജയിൽ മോചനശ്രമം:  മലയാളി അഭിഭാഷകൻ കെനിയയിലെത്തി
cancel

ദോഹ: മയക്കുമരുന്ന്​ കടത്ത്​ ആരോപിച്ച്​ കെനിയൻ ജയിലിൽ അടക്കപ്പെട്ട രണ്ട്​ ഇന്ത്യൻ യുവാക്കളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകൻ കെനിയയിലെത്തി.  കെനിയയിലെ മൊമ്പാസ ജയിലിൽ കഴിയുന്ന കൊല്ലം പത്തനാപുരം പിറവന്തൂർ പ്രഭാകരൻനായരുടെ മകൻ പ്രവീൺ, ദൽഹി സ്വദേശി വികാസ്​ എന്നിവരുടെ മോചനത്തിന്​ സഹായിക്കുന്ന രേഖകളുമായാണ്​ അഡ്വ. നിസാർ കോച്ചേരി കെനിയയിലെത്തിയത്​. 
ഇന്നലെ മൊമ്പാസ ജയിലിൽ എത്തിയ അദ്ദേഹം കെനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ സഞ്ചീവ്​ കണ്​ഡൂരി, മലയാളി അസോസിയേഷൻ പ്രവർത്തകരായ വിനീഷ്​, പ്രശാന്ത്​ എന്നിവർക്കൊപ്പം യുവാക്ക​െള സന്ദർശിച്ചു.മർച്ചൻറ്​ നേവിയിൽ ചേരാനുള്ള പരിശീലനത്തിനുപോയവരാണ്​  2014 ജൂ​ൈല ഒമ്പതു മുതൽ  ജയിലിൽ എത്തപ്പെട്ടത്​. 

പ്രവീൺ, വികാസ് ബൽവാൻ
 


യുവാക്കൾ ദൽഹിയിലെ ആൽഫാ മറൈനിലെ വിദ്യർഥികളായിരുന്നു. തുടർന്ന്​ ഇ​േൻറൺഷിപ്പി​​െൻറ ഭാഗമായി പാർക്ക്​ മാൻസൻ ഷിപ്പ്​  മാ​േനജ​ുമ​െൻറ്​  എന്ന കമ്പനി വഴി 2013 ൽ നവംബർ 11 നാണ്​ അമിൻ ദരിയ എന്ന കപ്പലിൽ ​പരിശീലനത്തിന്​പോയി. എന്നാൽ ഇൗ കപ്പൽ കെനിയയിൽ എത്തിയ​േപ്പാൾ പ്രവീണിനെയും  വികാസ്​ ബൽവാനെയും അറസ്​റ്റ് ​ചെയ്യുകയായിരുന്നുവത്രെ. ഒപ്പമുണ്ടായിരുന്ന ആരിൽനിന്നോ മയക്കുമരുന്ന്​ കണ്ടെടുത്തതിനെ തുടർന്നാണ്​ ഇന്ത്യൻ യുവാക്കളും ജയിലിൽ അടക്കപ്പെടാൻ കാരണമായത്​. എന്നാൽ മതിയായ തെളിവുകളോ കാരണങ്ങളോ ഇല്ലാതെ ത​​െൻറ മകൻ കെനിയയിൽ ജയിലിൽ അടക്കപ്പെട്ടിരിക്കുന്നുവെന്ന്​ കാട്ടി മുൻ സൈനികൻ കൂടിയായ ​പ്രഭാകരൻനായർ ഇതുവരെയും മുട്ടാത്ത വാതിലുകളില്ല. കപ്പലിലെ ക്യാപ്​ടൻ അടക്കമുള്ളവർ ഇന്ത്യൻ യുവാക്കൾ നിരപരാധികളാണന്ന്​ മൊഴി നൽകിയിരുന്നുവത്രെ. എന്നാൽ പിടികൂടപ്പെട്ടവർക്കൊപ്പം ഇവരും ജയിലിൽ അടക്കപ്പെട്ടു.
 സംഭവത്തെ തുടർന്ന്​ കേസ്​ നടത്തണമെന്നും ത​​െൻറ മകനെ രക്​പ്പെടുത്തണമെന്നും കാട്ടി അദ്ദേഹം ഇ​േൻറൺഷിപ്പിന്​ അയച്ച ഏജൻസിയെ സമീപിച്ചെങ്കിലും അവരിൽ നിന്നും നടപടി ഉണ്ടായതുമില്ല. ഇതിനിടെ പ്രഭാകരൻനായർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അന്ന്​ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും വിഷയത്തിൽ ഇടപെടണമെന്ന്​ അപേക്​ഷ നൽകി. ഇതിനിടെ കെനിയയിലെ ഇന്ത്യൻ എംബസിയുമായി ബന്​ധപ്പെ​െട്ടങ്കിലും യുവാക്കൾക്കായി അഭിഭാഷകനെ ​െവക്കാൻ എംബസിക്ക്​ സാമ്പത്തികമില്ല എന്ന അറിയിപ്പ്​  ലഭിച്ചു. ഇതിനിടെ കെനിയയിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ കേസ്​ വാദിക്കാൻ പ്രാദേശിക അഭിഭാഷകനെ വച്ചു. ഇതിനെ തുടർന്ന്​ കേസി​​െൻറ ബലത്തിനായി  യുവാക്കൾ പഠനത്തി​​െൻറ ഭാഗമായാണ്​ കെനിയയിൽ എത്തപ്പെട്ടതെന്ന്​ വ്യക്തമാക്കുന്ന രേഖകൾ നൽകണമെന്ന്​ കാട്ടി ഷിപ്പിംങ്​ മന്ത്രാലയം,  മുംബൈ ഷിപ്പിംങ്ങ്​ ഡയറക്​ടർ ജനറൽ എന്നിവർക്ക്​ പ്രവീണി​​െൻറ പിതാവ്​ നിവേദനങ്ങൾ നൽകി. എന്നാൽ അതിന്​ ഫലമുണ്ടായില്ല. ഇതിനിടെ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആഫീസിൽ ലഭിച്ച അ​േപക്​ഷ ​പ്രകാരം മലയാളി അഭിഭാഷകനായ ഖത്തറിലെ നിസാർ കോ​​േച്ചരിയെ കേസി​​െൻറ വിശദാംശങ്ങൾ അറിയിക്കുന്നതും കേസിൽ ഇടപെടാൻ നിർദേശിച്ചതും. കഴിഞ്ഞ വർഷം ആദ്യമായിരുന്നു ഇത്​. ഇതിനെ തുടർന്ന്​  കെനിയയിൽ പ്രതികൾക്കുവേണ്ടിയുള്ള അഭിഭാഷകനെ ബന്​ധപ്പെടുകയും ഇന്ത്യയിൽ നിന്നും യുവാക്കൾ നിരപരാധികളാണന്ന്​ സ്ഥാപിക്കുന്ന രേഖകൾ  ലഭ്യമാക്കിയതായും  നിസാർ കോച്ചേരി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. മുമ്പ്​ ടോഗോ ജയിലിൽ കഴിഞ്ഞ മലയാളികളെ മോചിപ്പിക്കുന്നതിലും അഡ്വ.നിസാർ കോച്ചേരി ഇട​െപട്ടിരുന്നു. 
യുവാക്കൾ ‘അപ്രസൻറീസ്​ ഷിപ്പ്​ ട്രയിനീസ്’ ആണന്ന്​ വ്യക്തമാക്കുന്ന  ഡയറക്ടർ ജനറൽ മുംബൈ ഷിപ്പിംങ്ങ്​ മു​ംബൈയിൽ നിന്നുള്ള കത്തും ഒപ്പം പോലീസി​​െൻറ ക്ലിയറൻസ്​ സർട്ടിഫിക്കറ്റുമായാണ്​ ഇദ്ദേഹം കെനിയയിൽ എത്തിയത്​. ഇന്നും നാളെയും കോടതിയിൽ നടക്കുന്ന സാക്​ഷി വിസ്​താരത്തിൽ പ്രതികളുടെ അഭിഭാഷകൻ വഴി ഇൗ രേഖകൾ സമർപ്പിക്കുന്നതോടെ കേസിൽ വഴിത്തിരിവ്​ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഇദ്ദേഹം പറയുന്നു.
 ത​​െൻറ മകനെ ജയിലിൽ നിന്ന്​ മോചിപ്പിക്കാനായി എല്ലാ രാഷ്​ട്രീയ ​േനതാക്കളെയും താൻ ഇതിനകം സന്ദർശിച്ചതായും ഇന്നലെ ഇൗ വിഷയത്തിൽ സഹായം അഭ്യർഥിച്ച്​ ബി.​െജ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരനെ കണ്ടതായും പ്രഭാകരൻനായർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar court
News Summary - qatar
Next Story