Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: ശക്തമായ...

ഖത്തർ: ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണം

text_fields
bookmark_border
ഖത്തർ: ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണം
cancel
camera_alt

Representative Image

ദോഹ: ആഗസ്​റ്റ് ഏഴ് വരെ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്​ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ദിശയിൽ 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗത കാറ്റിനുണ്ടാകുമെന്നും ചിലയിടങ്ങളിൽ 30 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കാനിടയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റിനെ തുടർന്ന് തുറസ്സായ സ്​ഥലങ്ങളിൽ ശക്തമായ പൊടിപടലമുയരാൻ സാധ്യതയുണ്ടെന്നും കാഴ്ചാ ദൂരപരിധി 2 കിലോമീറ്ററിനും താഴെ വരാനിടയുണ്ടെന്നും കാലാവസ്​ഥാ വകുപ്പ് അറിയിച്ചു.

അന്തരീക്ഷ താപനില 37 മുതൽ 48 ഡിഗ്രി സെൽഷ്യസിന് സാധ്യതയുണ്ടെന്നും കുറഞ്ഞ താപനില 27–33 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Show Full Article
TAGS:qatar weather report gulf news 
Next Story