Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആസിയാൻ സഹകരണ കരാറിൽ...

ആസിയാൻ സഹകരണ കരാറിൽ ഒപ്പുവെച്ച്​ ഖത്തർ

text_fields
bookmark_border
ASEAN
cancel
camera_alt

ആ​സി​യാ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി

ദോ​ഹ: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ആ​സി​യാ​നു'​മാ​യി സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച്​ ഖ​ത്ത​ർ. കം​ബോ​ഡി​യ​യി​ലെ ഫ​നൊം​പെ​നി​ൽ ന​ട​ക്കു​ന്ന 55ാമ​ത്​ ആ​സി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യാ​ണ്​ സൗ​ഹൃ​ദ-​സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

സിം​ഗ​പ്പൂ​ർ, ഫി​ലി​പ്പീ​ൻ​സ്, താ​യ്​​ല​ൻ​ഡ്, വി​യ​റ്റ്​​നാം, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ ഉ​ൾ​പ്പെ​ടെ അം​ഗ​ങ്ങ​ളാ​യ പ​ത്തു​ രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്‍റെ സൗ​ഹൃ​ദ​വും ബ​ന്ധ​വും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​ക​രാ​ർ നി​ർ​ണാ​യ​ക​മാ​വും. ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഖ​ത്ത​റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ഏ​കീ​ക​രി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ക​യും പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​വു​മാ​യും പൊ​തു​വെ ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യും സം​യു​ക്ത സ​ഹ​ക​ര​ണ​വും വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ഖ​ത്ത​റി​ന്‍റെ നീ​ക്കം സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കും.

സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ആ​സി​യാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രു​​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കം​ബോ​ഡി​യ പ്ര​ധാ​ന​മ​ന്ത്രി ഹു​ൻ സെ​ന്നു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ന​ട​ത്തി. അ​തി​നു​പു​റ​മെ, കോ​വി​ഡ്​ കാ​ല​ത്ത്​ നി​ല​ച്ച വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തും ച​ർ​ച്ച​ചെ​യ്തു.

ബ്ലി​ങ്ക​നു​മാ​യി കൂ​ടി​ക്കാ​ഴ്ച

ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നു​മാ​നി ഫ​നൊം​പെ​നി​ൽ ച​ർ​ച്ച​ന​ട​ത്തി. അ​ഫ്​​ഗാ​നി​സ്ഥാ​ൻ, ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ച​താ​യി ബ്ലി​ങ്ക​നെ ഉ​ദ്ധ​രി​ച്ച്​ രാ​ജ്യാ​ന്ത​ര വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഖ​ത്ത​റി​ൽ ന​ട​ന്ന അ​മേ​രി​ക്ക-​ഇ​റാ​ൻ ആ​ണ​വ​ച​ർ​ച്ച​ക​ൾ രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.


ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ASEAN Cooperation
News Summary - Qatar signed the ASEAN Cooperation Agreement
Next Story