Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശീതീകരണ സംവിധാനം: ഗൾഫ്...

ശീതീകരണ സംവിധാനം: ഗൾഫ് മേഖലയിൽ ഖത്തർ മുന്നിൽ

text_fields
bookmark_border
ശീതീകരണ സംവിധാനം: ഗൾഫ് മേഖലയിൽ ഖത്തർ മുന്നിൽ
cancel
camera_alt????? ?????????????? ??????? ??????? ?????? ???????? ???????? ? ?? ???

ദോഹ: ശീതീകരണ സംവിധാനവുമായി ബന്ധ​െപ്പട്ട ഡിസ്​ട്രിക്ട് കൂളിംഗ് നിയന്ത്രണ–ഉൽപാദന രംഗത്ത് ഗൾഫ് മേഖലയിൽ ഖത്തർ ഒരുപടി മുന്നിൽ. നിലവിൽ ദശലക്ഷം ടൺ ഓഫ് റെഫ്രിജറേഷൻ (ടി.ആർ) ക്ഷമതയുള്ള ഖത്തർ ഡിസ്​ട്രിക്ട് കൂളിംഗ് പ്രാദേശിക വിപണ ിയിലെ എയർകണ്ടീഷനിംഗ് ആവശ്യകതയുടെ 17 ശതമാനത്തെ പ്രതിനിധീകരിക്കുന്നുണ്ട്.2022 ലോകകപ്പിനുള്ള മിക്ക സ്​റ്റേഡിയങ്ങ ളും ഡിസ്​ട്രിക്ട് കൂളിംഗ് സംവിധാനമുപയോഗിച്ചാണ് പ്രവർത്തിക്കുക. എല്ലാ സ്​റ്റേഡിയങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും ഏറ്റവും മികച്ച ശീതീകരണ സംവിധാനമൊരുക്കുന്നതിന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും കഹ്റമ ഡിസ്​്ട്രിക്ട് സർവീസ്​ വകുപ്പ് മാനേജർ ഇബ്റാഹിം മുഹമ്മദ് എ അൽ സാദ പറഞ്ഞു.ഊർജക്ഷമതയുള്ള ശീതീകരണ സംവിധാനം സ്​റ്റേഡിയങ്ങൾക്കുള്ളിലെ അന്തരീക്ഷ താപനില കുറച്ചു കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കും. താരങ്ങൾക്കും സന്ദർശകർക്കും കാണികൾക്കും മാച്ചുകൾ ആസ്വദിച്ച് വീക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഖത്തറിൽ നിലവിൽ 39 ഡിസ്​്ട്രിക്ട് കൂളിംഗ് പ്ലാൻറുകളാണ് പ്രവർത്തിക്കുന്നത്​. വെസ്​റ്റ്ബേ ഖത്തർ കൂൾ പ്ലാൻറ് (107000 ടി. ആർ) ലുസൈൽ സിറ്റി മറാഫെക് (33000 ടി.ആർ) ഖത്തർ ഫൗണ്ടേഷൻ സെൻട്രൽ പ്ലാൻറ് (142000 ടി.ആർ) എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്​. കൂടാതെ സ്വകാര്യ മേഖലയിൽ നിരവധി പ്ലാൻറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അൽ സാദ വിശദീകരിച്ചു. 28 ഡിസ്​ട്രിക്ട് കൂളിംഗ് പ്ലാൻറുകൾ നിർമ്മാണത്തിലിരിക്കുകയാണ്​.
ഉടൻ തന്നെ പ്ലാൻറുകളുടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ വൈദ്യുതിയുടെ 60 മുതൽ 70 ശതമാനവും സാധാരണ ശീതീകരണ സംവിധാനങ്ങൾക്ക് ചെലവാകുന്നുവെങ്കിൽ ഡിസ്​ട്രിക്ട് കൂളിംഗിന് ആവശ്യമായി വരുന്നത് പരമാവധി 40 ശതമാനം വൈദ്യുതിയാണ്​. കാർബൺ പുറന്തുള്ളുന്നതിലും ഡിസ്​ട്രിക്ട് കൂളിംഗ് സംവിധാനം വളരെ പിറകിലാണ്​. കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ സാമ്പത്തിക, പാരിസ്​ഥിതിക, സാമുഹിക പ്രശ്നങ്ങൾക്ക് ഡിസ്​ട്രിക്ട് കൂളിംഗ് സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും 2030ഓടെ 1.6 ദശലക്ഷം ടി.ആർ ആണ് ലക്ഷ്യം വെക്കുന്നതെന്നും ഇത് യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം സർക്കാറിന് 100 കോടി റിയാലി​െൻറ ലാഭമാണ് ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെൻട്രൽ കൂളിംഗ് പ്ലാൻറിൽ നിന്നും ഒന്നിലധികം കെട്ടിടങ്ങളിലേക്ക് വാട്ടർ പൈപ്പിംഗ് ശൃംഖല വഴി ശീതീകരിച്ച ജലമെത്തിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ 20 ഡിസ്​ട്രിക്ട് കൂളിംഗ് പ്ലാൻറുകൾ പുനചംക്രമണം ചെയ്ത ജലമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിലും ശബ്​ദമലിനീകരണം കുറക്കുന്നതിലും ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്ലാൻറ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ജലദൗർലഭ്യം നേരിടും എന്നത്​ ഡി. സി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്​. കൂടാതെ പ്ലാൻറുകളിൽ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കി കളയുന്നതിനുള്ള പ്രയാസങ്ങളും ഇതി​െൻറ മുന്നോട്ടുള്ള പോക്കിൽ വെല്ലുവിളിയായി അവശേഷിക്കുകയാണ്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് ഇതി​െൻറ സഹകാരികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story