ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷെൻറ കീഴിലുള്ള മൈദർ ഹെൽത്ത് സെൻറർ ഇന്നുമുതൽ കോവിഡ് 19 പരിശോധനക്കുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിക്കും. ഇവിടെ നിലവിലുള്ള സ്ത്രീകൾക്കുള്ള ഗർഭപൂർവചികിത്സ, കുഞ്ഞുങ്ങൾക്കുള്ള ചികിത്സ, അൾട്രാസൗണ്ട് എൻ.സി.സി.ഡി അപ്പോയ്മെൻറുകൾ എന്നിവ ഇനിമുതൽ അൽ വജ്ബ ഹെൽത്ത് സെൻററിലേക്ക് മാറ്റിയിട്ടുണ്ട്.
മറ്റ് പരിശോധനകൾക്ക് വരുന്ന രോഗികൾ അബൂബക്കർ അൽ സിദ്ദീഖ്, അൽറയ്യാൻ, അൽ വജ്ബ, അൽവാബ് എന്നീ ഹെൽത്ത് സെൻററുകളിലെത്തണമെന്നും കോർപറേഷൻ അറിയിച്ചു.