ദോഹ: ഖത്തര്‍ എയർവേസ് ടിക്കറ്റ് നിരക്കുകളില്‍ 35 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നീ ടിക്കറ്റുകളിലാണ് ഇളവോടുകൂടിയ നിരക്ക് ബാധകമാകുന്നത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രക്ക് പുതിയ സൗജന്യം ഉപയോഗപ്പെടുത്താം.
എങ്കിലും യാത്രക്ക് 15 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യണമെന്നും കമ്പനി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. ഖത്തര്‍ എയര്‍വേസ് വാര്‍ഷിക സെയിലിെൻറ ഭാഗമായാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.