ദോഹ: ഭാഗികമായി തുറന്ന മുശൈരിബ് ഡൗൺടൗണിൽ സൗജന്യ ’ട്രാം’ ഓട്ടം തുടങ്ങി. ഭൂമിക്കടിയില്‍ ദോഹ നഗരത്തിെൻറ ചെറുമാതൃകയിലാണ് മുശൈരിബ് ടൗൺ ടൗൺ. ടൗണിെൻറ എല്ലാഭാഗെത്തയും ബന്ധപ്പെടുത്തുന്ന ചെറുട്രെയിൻ ആണ് ട്രാം. പ്രത്യേക പാതയിലൂടെയാണ് ഇത് ഓടുക. എല്ലാ ആറ് മിനിറ്റിലും സർവിസുള്ള ട്രാമിന് ഒമ്പതു സ്റ്റേഷനുകളുണ്ടാകും. സന്ദർശകർ, മുശൈരിബിലെ താമസക്കാർ തുടങ്ങിയവർക്ക് ‘ട്രാം’ സേവനം പ്രയോജനപ്പെടുത്താം. മുശൈരിബ് പ്രോപ്പർട്ടീസാണ് ട്രാമിെൻറ പ്രവർത്തനത്തിന് ചുക്കാൻപിടിക്കുന്നത്. സി.സി ടി.വി, വൈ ഫൈ സൗകര്യങ്ങൾക്കൊപ്പം ഗ്ലാസുകൾ തുറന്നിട്ട് പുറത്തെ കാഴ്ചകൾ കാണാനും കഴിയും. മുൈശെരിബ് ഡൗൺടൗണിെൻറ എല്ലാ ഭാഗങ്ങളും 18 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കാൻ ട്രാമിന് കഴിയും. താമസക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നഗരത്തിനകത്തുതന്നെ ഒരുക്കുക എന്നതാണ് മുശൈരിബിലൂടെ ലക്ഷ്യമിടുന്നത്. 90ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെ ഡൗണ്ടൗൺ ഭാഗികമായി ഈയടുത്ത് തുറന്നിരുന്നു.
ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന ആഭ്യന്തര ട്രാമുകള്‍ (പ്രത്യേക മെട്രോ ട്രെയിൻബോഗി പോലുള്ള ചെറുവാഹനം) ഈ സ്മാര്‍ട്ട് സിറ്റിക്കായി പ്രത്യേകമായി സംവിധാനിച്ചതാണ്. സിറ്റിക്കു ചുറ്റുമായി മൂന്നു വാഹനങ്ങള്‍ എല്ലായ്്പ്പോഴും ഓടിക്കൊണ്ടിരിക്കും. ഓരോന്നിനും ആറു മിനിറ്റ് ഇടവേളയുണ്ടാകും. ഓരോ ട്രാമിലും 60 മുതല്‍ 70പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടാകും. ഗതാഗതത്തിനായുള്ള മൂന്നാം ട്രാമും കഴിഞ്ഞ ആഴ്ച എത്തിയതോടെ നിർണായക ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. നേരേത്ത രണ്ടു ട്രാമുകള്‍ മുശൈ രിബ് പ്രോപ്പര്‍ട്ടീസ് സ്വീകരിച്ചിരുന്നു. ഡൗണ്ടൗണിനുള്ളില് കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളുടെ ഉപയോഗം കുറക്കുകയും വികസനപദ്ധതികൾ സുഗമമായി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയുമാണ് ട്രാം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഞായര്‍ മുതല്‍ വ്യാഴംവരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒന്നുവരെയും വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് ഒന്നുമുതല്‍ പുലര്‍ച്ച ഒന്നുവരെയുമായിരിക്കും ട്രാം സർവിസ്. മുശൈരിബ് ഡൗണ്ടൗണിെൻറ ട്രാം ഡിപ്പോക്ക് പ്ലാറ്റിനം ലീഡ് (ലീഡര്ഷിപ് ഇന്‍ എനര്‍ജി ആൻഡ് എന്‍വയണ്‍മെൻറല്‍ ഡിസൈന്‍) അക്രഡിറ്റേഷനും ഇതിനകം ലഭിച്ചിട്ടുണ്ട്.