ദോഹ: കടലുകൾക്കപ്പുറത്തെ വീട്ടിൽ നിന്ന് കൊമൈൽ പുഞ്ചിരിക്കുേമ്പാൾ ഇങ്ങ് ഖത്തറി ലും അതിെൻറ സൗന്ദര്യമെത്തുകയാണ്. ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള വിവിധ വൈക ല്യങ്ങളോടെ പിറന്ന അവന് സിദ്റ ആശുപത്രിയിലെ അത്യാധുനിക ചികിത്സയാണ് രക്ഷയായത ്. സിദ്റയിലെ മൾട്ടി ഡിസിപ്ലിനറി പീഡിയാട്രിക് ആൻഡ് സർജിക്കൽ സംഘമാണ് ചികിത്സ ക്ക് നേതൃത്വം നൽകിയത്. ഖത്തർ പ്രവാസിയായിരുന്ന ഷെയിസ്ത പർവീൻ എന്ന സ്ത്രീയുടെ മക ൻ കൊമൈലിന് ജന്മനാ നിരവധി വൈകല്യങ്ങളുണ്ടായിരുന്നു. മുഖത്തിനടക്കം വൈരൂപ്യം. അണ്ണാക്ക് പിളർന്ന രൂപത്തിലായിരുന്നു. ഇരുചെവികളും വൈകല്യമുള്ളത്. മൂക്ക് ഇല്ലായിരുന്നു. താടിയെല്ലാകട്ടെ ശരിയായ വലുപ്പമില്ലാത്തതും. മറ്റൊരു ആശുപത്രിയിലെ ജനനത്തിനുശേഷം ഉടൻതന്നെ കുഞ്ഞിനെ സിദ്റ മെഡിസിെൻറ നിയോനാറ്റൽ ഇൻറൻസിവ് കെയർ യൂനിറ്റി(എൻ.ഐ.സി.യു)ലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ എത്തിയയുടൻതന്നെ വിവിധ വിഭാഗങ്ങളിലുള്ള മെഡിക്കൽ ടീം അവെൻറ ആരോഗ്യനില വിശദമായി പരിശോധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനാൽ പ്രത്യേക ചികിത്സതന്നെ വേണമെന്ന് തീരുമാനിച്ചുവെന്ന് എൻ.ഐ.സി.യു ഡിവിഷൻ ചീഫ് ഡോ. ഹെൽമട്ട് ഡി. ഹലേർ പറയുന്നു. നിരവധി വിഭാഗങ്ങളിലെ ഫിസിഷ്യന്മാരും നഴ്സുമാരുമടങ്ങുന്ന സംഘമാണ് കൊമൈലിനെ ചികിത്സിച്ചത്. പ്ലാസ്റ്റിക് ക്രാണിയോഫേഷ്യൽ സർജറി, ചെവിയുടെയും തൊണ്ടയുടെയും ചികിത്സാവിഭാഗം, പീഡിയാട്രിക് അനസ്ത്യേഷ്യോളജി, ഓഡിയോളജി വിഭാഗങ്ങളിലെ വിദഗ്ധർ എന്നിവർ ചികിത്സയുടെ ഭാഗമായി. ശ്വസനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തെറാപ്പി സംഘം, ഡയറ്റീഷ്യന്മാർ, സംസാരൈവകല്യം സംബന്ധിച്ച ചികിത്സാസംഘം തുടങ്ങിയ അനുബന്ധ സംഘവും ചികിത്സയുടെ ഭാഗമായി. എട്ടു മാസമാണ് കുഞ്ഞ് സിദ്റ മെഡിസിനിൽ കിടത്തി ചികിത്സക്ക് വിധേയനായത്. ചെറുപ്രായത്തിൽതന്നെ അവന് നിരവധി ശസ്ത്രക്രിയകൾ നടത്തി. 24 മണിക്കൂറും അത്യാധുനിക ചികിത്സ. ൈവകല്യംമൂലം ശ്വാസമെടുക്കാൻതന്നെ കഴിയാതിരുന്ന കൊമൈൽ ചികിത്സയുടെ ആദ്യ ആറുമാസം വെൻറിലേറ്ററിലായിരുന്നു.
വായിലൂടെയോ മൂക്കിലൂടെയോ ശ്വാസമെടുക്കാൻ കഴിയാത്തതായിരുന്നു ഏറ്റവും ഗുരുതരമായ പ്രശ്നമെന്ന് പ്ലാസ്റ്റിക് ആൻഡ് ക്രാണിയോഫേഷ്യൽ സർജറി വിഭാഗം മേധാവി ഡോ. മിചൽ സ്റ്റോട്ലാൻ പറഞ്ഞു. എല്ലാ കുഞ്ഞുങ്ങളുടെയും ആദ്യത്തെ മാസങ്ങൾ ശ്വസനം മൂക്കിലൂടെ മാത്രമായിരിക്കും. ശ്വസനത്തിനുള്ള വഴിയോ മൂക്കോ ഇല്ലാതെയായിരുന്നു കൊമൈൽ ജനിച്ചത്. താടിയെല്ലാകട്ടെ വേണ്ടത്ര വളർച്ചയില്ലാത്തതായിരുന്നു. ഇതിനാൽ അവെൻറ നാവ് കണ്ഠനാളത്തിലേക്ക് പിൻവലിഞ്ഞു. ശ്വസനട്യൂബ് അടങ്ങിയ മൂക്ക് അവനിൽ ഘടിപ്പിക്കുക എന്നതായിരുന്നു വൈദ്യസംഘം ആദ്യം ചെയ്തത്. താടിയുടെ താഴ്ഭാഗത്തെ എല്ലിെൻറ നീളം കൂട്ടുകയും ഇതുവഴി നാവ് ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്തു. ഇതോടെ ശ്വാസമെടുക്കൽ എളുപ്പത്തിലായി. താടിയെല്ലിെൻറ വളർച്ചക്കുറവ് പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തി കൃത്രിമ ഉപകരണങ്ങൾ ഘടിപ്പിച്ചു. മാസങ്ങൾക്കുശേഷം ഈ ഉപകരണങ്ങൾ നീക്കി. വിവിധ മാർഗങ്ങളിലൂടെ ആകെ 35 മില്ലി മീറ്റർ നീളം താടിയെല്ലിൽ അധികരിപ്പിച്ചു.
ശ്വാസസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനായി കഴുത്തിൽ ദ്വാരമിട്ട് ശ്വാസം കടന്നുപോകാനുള്ള ട്യൂബ് ഘടിപ്പിച്ചു. ഇതോടെ വെൻറിലേറ്റർ സഹായമില്ലാതെതന്നെ ശ്വാസമെടുക്കാൻ കുഞ്ഞിന് കഴിഞ്ഞു. ശ്വസനനാള ശസ്ത്രക്രിയകൾ കഴിഞ്ഞതോടെ കുഞ്ഞിന് കേൾവി ഉപകരണം ഘടിപ്പിക്കേണ്ടിവന്നു.
സാധാരണ കുഞ്ഞുങ്ങളെപ്പോലെ കേൾവിശേഷി അവന് ഇല്ലാത്തതാണ് കാരണം. സിദ്റയിലെതന്നെ ഓഡിയോളജി ക്ലിനിക്കിലെ കേൾവി ഉപകരണം കൂടിയായതോടെ ഏറ്റവും ചെറിയ ശബ്ദം കൂടി അവന് കേൾക്കാനായി. അതോടെ കുഞ്ഞുമുഖത്ത് പുഞ്ചിരി വിടർന്നു, സിദ്റ സംഘത്തിെൻറയും. മാതാപിതാക്കൾക്കും പുതുജീവിതം കിട്ടുകയായിരുന്നു. ജനനം കഴിഞ്ഞ് ആദ്യ മണിക്കൂറിൽതന്നെ അവൻ എങ്ങനെ ജീവൻ നിലനിർത്തും എന്ന കാര്യത്തിൽ തങ്ങൾക്ക് ഏറെ ആശങ്കയുണ്ടായിരുന്നുവെന്നും സിദ്റയുടെ പടി കടക്കുേമ്പാഴും ഇവിടെ ഇത്രയധികം സൗകര്യങ്ങൾ ഉണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും മാതാവ് ഷെയിസ്ത പർവീൻ പറയുന്നു. ഖത്തറിൽ പ്രവാസജീവിതം നയിച്ച കുടുംബം ആദ്യഘട്ട ചികിത്സ വിജയകരമായി പൂർത്തിയായതോടെ നാട്ടിലേക്കു മടങ്ങി. കാതങ്ങൾക്കപ്പുറത്തുനിന്നും കൊമൈലിെൻറ ഓരോ കളികളും കുസൃതികളും സിദ്റ അധികൃതർക്ക് ഫോട്ടോകളായി എത്തിക്കൊണ്ടിരുന്നു.
ചെവിയുടെയും മൂക്കിെൻറയുമൊക്കെ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയകളും അവന് ഇനിയും വേണ്ടിവരും. എന്നാലും ആ ചിരിയുെട തുടക്കം തങ്ങളിലൂടെയായിരുന്നുവെന്ന സന്തോഷത്തിലാണ് സിദ്റ മെഡിസിൻ.