ആയിരങ്ങൾക്ക് ആശ്വാസമേകാൻ 17ാമത് സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: കുറഞ്ഞ വരുമാനമുള്ള ആയിരങ്ങൾക്ക് സൗജന്യ വൈദ്യസേവനവുമായി 17ാമത് ഏഷ്യൻ മെഡിക ്കൽ ക്യാമ്പ് വെള്ളിയാഴ്ച തുമാമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കും. രാവിലെ ഏഴു മുത ൽ ആരംഭിക്കുന്ന ക്യാമ്പിെൻറ ഒരുക്കമെല്ലാം പൂർത്തിയായതായി അധികൃതർ വാർത്തസമ്മേളന ത്തിൽ അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിലെ തൊഴിലാളികൾക്കുവേണ്ടിയാണ് ക്യാമ്പ്. 2000 റിയാലിൽ താഴെ മാസ വരുമാനമുള്ള മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കാണ് വിദഗ്ധ ഡോക്ടർമാരുടെ പരിശോധന ലഭ്യമാവുക. രജിസ്റ്റർ ചെയ്യാത്തവർക്ക് ഡോക്ടറെ കാണാനാവില്ല, മറ്റ് ടെസ്റ്റുകൾക്ക് സൗകര്യമുണ്ടാകും.
ക്യാമ്പിലെത്തുന്നവർക്ക് വാഹനസൗകര്യം ഉണ്ട്. വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി. കുമരൻ, ആരോഗ്യ മന്ത്രാലയം പ്രതിനിധി ഡോ. മുഹമ്മദ് അൽഹാജിരി, ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് മുസൽമാനി, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽഒബൈദാൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. സാമിയ അൽ അബ്ദുല്ല, തുമാമ ഹെൽത്ത് സെൻറർ ഡയറക്ടർ ഡോ. ഹനാദി അൽഹൈൽ, ഉരീദു മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാത്വിമ അൽകുവാരി, പി.ആർ ബ്രാൻഡ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ മനാർ അൽമുറൈഖി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡൻറ് ഡോ. ജോയൽ ജേക്കബ് മാത്യു, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ, സി.ഐ.സി പ്രസിഡൻറ് കെ.സി അബ്്ദുല്ലത്വീഫ്, തുമാമ ഹെൽത്ത് സെൻറർ അസി. ഡയറക്ടർ ഡോ. അമീറ ഇബ്രാഹീം ഫക്രു തുടങ്ങിയവർ സംബന്ധിക്കും. 2002 മുതൽ തുടങ്ങിയ ഏഷ്യൻ മെഡിക്കൽ ക്യാമ്പ് വിജയകരമായ 17ാം എഡിഷനിലേക്ക് കടക്കുകയാണ്. ജനപങ്കാളിത്തം, സൗകര്യങ്ങൾ എന്നിവ മൂലം മിഡിലീസ്റ്റിലെ ഏറ്റവും വിപുലമായ ക്യാമ്പാണിത്. ഓർേതാപീഡിക്, കാർഡിയോളജി, ഇ.എൻ.ടി, നേത്രരോഗം, ഫിസിയോതെറപ്പി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറിലധികം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പ്രഷർ, ഷുഗർ, ഇ.സി.ജി, അൾട്രാസൗണ്ട്, കൊളസ്ട്രോൾ, മൂത്രപരിശോധന, ഓഡിയോമെട്രിക്, ഓറൽചെക്കപ് എന്നിവക്കുള്ള സൗകര്യം ഉണ്ടെന്ന് ക്യാമ്പ് ചെയർമാനും സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻറുമായ കെ.സി. അബ്്ദുല്ലത്വീഫ് പറഞ്ഞു.
രക്തദാന സൗകര്യത്തിന് പുറമെ, അവയവദാനത്തിനുള്ള രജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും. ഉച്ചക്ക് ഒന്നിനു ശേഷം മൂന്നു വിഷയങ്ങളിൽ ഡോക്ടർമാരുടെ ആരോഗ്യബോധവത്കരണ ക്ലാസും ഉണ്ടാകും. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടിയെന്ന് കൺവീനർ അബ്്ദുൽ ജലീൽ എം.എം അറിയിച്ചു. രണ്ട് ഷിഫ്റ്റുകളിലായാണ് രോഗികളെ പരിശോധിക്കുകയെന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് വൈസ് പ്രസിഡൻറ് ഡോ. ബിജു ഗഫൂർ പറഞ്ഞു. നിരവധി പാരാമെഡിക്കൽ സ്റ്റാഫുകളുടെ പങ്കാളിത്തമുണ്ടാവും. യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ, കേരള ഫാർമസിസ്റ്റ് ഫോറം ഖത്തർ, ഇന്ത്യൻ ഫിസിയോതെറപ്പി ഫോറം ഖത്തർ, അൽജാബിർ ഒപ്റ്റിക്കൽസ്, ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് എന്നീ സംഘടനകളും സ്ഥാപനങ്ങളും പിന്തുണ നൽകും. റൊട്ടാന ഒറിക്സ് ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രൈമറി ഹെൽത്ത് സെൻറർ ഓപറേറ്റിങ് മേധാവി ഡോ. സാമിയ അബ്്ദുല്ല, തുമാമ ഹെൽത്ത് സെൻറർ ഡയറക്ടർ ഡോ. ഹനാദി അൽഹൈൽ, മീഡിയാ കൺവീനർ റഹീം ഒാമശ്ശേരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.